ഓണം ഒരുങ്ങാൻ പൂവൊരുക്കും ഗ്രാമം പദ്ധതിയുമായി പെരുനാട് ഗ്രാമപഞ്ചായത്ത്

For full experience, Download our mobile application:
Get it on Google Play

പെരുനാട് : ഈ വർഷം മുതൽ അത്തപ്പൂക്കളം ഒരുക്കുന്നതിനായി പൂക്കൾ തദ്ദേശീകമായി തന്നെ ഉത്പാദിപ്പിക്കുക എന്ന ഉദ്ദേശത്തോടെ ആരംഭിച്ച പൂവൊരുക്കും ഗ്രാമം പദ്ധതിക്ക് പെരുനാട്ടില്‍ തുടക്കമായി. ഹൈബ്രിഡ് ഇനത്തിൽപ്പെട്ട ചെണ്ടുമല്ലി തൈകൾ കൃഷിഭവൻ അങ്കണത്തിൽ നിന്നും വിതരണം ആരംഭിച്ചു. ഓണക്കാലത്തേക്ക് അത്തപ്പൂക്കളം ഇടുന്നതിന് ആവശ്യമായ പൂക്കളുടെ കാര്യത്തിൽ സ്വയംപര്യാപ്തതയിൽ എത്തലാണ് റാന്നി പെരുനാട് ഗ്രാമപഞ്ചായത്ത് ലക്ഷ്യം. ചെണ്ടുമല്ലി തൈകളുടെ ആദ്യവിതരണം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി എസ് മോഹനൻ നിർവഹിച്ചു.

ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡി.ശ്രീകല, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി എസ് സുകുമാരൻ, രാജം ടീച്ചർ., കൃഷി ഓഫീസർ ടി.എസ് ശ്രീതി, അസിസ്റ്റന്റ് കൃഷി ഓഫീസർ സുരേഷ്കുമാർ, സീനിയർ കൃഷി അസിസ്റ്റന്റ് എൻ ജിജി, രാഹുൽ, എം കെ മോഹൻദാസ്, പി.എസ് സതീശൻ, സുഗതൻ കർഷകർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. എസ് സി, എസ് ടി, ജനറൽ വിഭാഗങ്ങളിലായാണ് പദ്ധതി നടപ്പാക്കുന്നത്. 50000 ത്തോളം ചെണ്ടുമല്ലി തൈകൾ ഇതിനായി കൃഷിഭവൻ സജ്ജീകരിച്ചിട്ടുണ്ട്. അത്തം മുതൽ പൂക്കൾ സജ്ജമാക്കാൻ ആണ് കൃഷിഭവൻ ലക്ഷ്യം വെക്കുന്നത്.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4   മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കേന്ദ്രീയ വിദ്യാലയങ്ങളില്‍ സംസ്‌കൃതം നിര്‍ബന്ധം ; ക്ലാസുകള്‍ തിരിക്കേണ്ടത് മൂന്നാം ഭാഷാടിസ്ഥാനത്തില്‍

0
ന്യൂഡല്‍ഹി : കേന്ദ്ര സര്‍ക്കാരിന്റെ പുതിയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി രാജ്യത്തെ...

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത പുതിയ കരസേന മേധാവി

0
ന്യൂഡൽഹി: ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്തിന് പുതിയ കരസേന മേധാവിയായി തിരഞ്ഞെടുത്തു....

ചികിത്സാപിഴവിനെ തുടര്‍ന്ന് കൈ നഷ്ടപ്പെട്ട വിനോദിനിക്ക് കുടിശ്ശികയുള്‍പ്പെടെ തിങ്കളാഴ്ച തന്നെ ധനസഹായം നല്‍കുമെന്ന് മന്ത്രി...

0
തിരുവനന്തപുരം: പാലക്കാട് ചികിത്സാപിഴവിനെ തുടര്‍ന്ന് കൈ നഷ്ടപ്പെട്ട വിനോദിനിക്ക് കുടിശ്ശികയുള്‍പ്പെടെ തിങ്കളാഴ്ച...

മലയിടംതുരുത്ത് പാരിയത്തുകാവ് ഉന്നതി കോളനിയിലെ ഭൂമി തര്‍ക്കത്തില്‍ ഇന്ന് രാത്രി എട്ട് മണിക്ക് ചര്‍ച്ച...

0
കൊച്ചി: കിഴക്കമ്പലം മലയിടംതുരുത്ത് പാരിയത്തുകാവ് ഉന്നതി കോളനിയിലെ ഭൂമി തര്‍ക്കത്തില്‍ ഇന്ന്...