റാന്നി: പെരുനാട് ഹൈസ്ക്കൂളിനു സമീപം കക്കാട്ടാറ്റിൽ യുവാവിനെ ഒഴുക്കിൽപ്പെട്ടു കാണാതായി. പെരുനാട്ടില്‍ വാടകയ്ക്കു താമസിക്കുന്ന കിഴക്കേസ്രാമ്പിക്കല്‍ പരേതനായ മോഹനന്‍ നായരുടെ മകന്‍ അനന്ദൂ അരുണ്‍ (അപ്പു-24)നെയാണ് കാണാതായത്. ഇവരുടെ സ്വദേശം റാന്നിയാണ്. ഇന്ന് ഉച്ചകഴിഞ്ഞ് 3.30 മണിയോടെ സുഹൃത്തുക്കളുമൊത്ത് കുളിക്കുന്നതിനിടയിലാണ് ഒഴുക്കിൽപ്പെട്ടത്. പെരുനാട് പോലീസും അഗ്നിശമന സേനയുടെ റാന്നി യൂണിറ്റും സ്കൂബാഡൈയിംങ് സംഘവും സംയുക്തമായി സ്ഥലത്ത് പരിശോധന നടത്തുന്നുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത വേനല്‍ മഴയില്‍ നദിയില്‍ ജലനിരപ്പുയര്‍ന്നിരുന്നു. മാതാവ് ഓമന പെരുനാട് പോസ്റ്റ് ഓഫീസിലെ ആര്‍.ഡി ഏജന്‍റാണ്.
പെരുനാട് ഹൈസ്ക്കൂളിനു സമീപം കക്കാട്ടാറ്റിൽ യുവാവിനെ ഒഴുക്കിൽപ്പെട്ടു കാണാതായി
RECENT NEWS
Advertisment