ഗുരുദേവ ജയന്തി ആഘോഷത്തിനൊരുങ്ങി പെരുനാട് സംയുക്ത സമിതി

For full experience, Download our mobile application:
Get it on Google Play

പെരുനാട് : എസ്.എൻ.ഡി.പി യോഗം പെരുനാട് സംയുക്തസമിതിയുടെ ആഭിമുഖ്യത്തിലുള്ള ശ്രീനാരായണ ഗുരുദേവ ജയന്തി ആഘോഷത്തിന് ഒരുക്കങ്ങൾ തുടങ്ങി. ആഗസ്റ്റ് 17 ന് പതാക ഉയർത്തൽ, 18 ന് ഉച്ചയ്ക്ക് 2 ന് ചതയദിന സന്ദേശ വിളംബര റാലി എസ്.എൻ.ഡി.പി യൂണിയൻ ശാഖ കൂട്ടായ്മ ചെയർമാൻ വി.കെ വാസുദേവൻ ഉദ്ഘാടനം ചെയ്യും. 20ന് ഉച്ചയ്ക്ക് 2 ന് പെരുനാട് സംയുക്ത സമിതി ആസ്ഥാനത്ത് നിന്ന് ആരംഭിക്കുന്ന ഘോഷയാത്ര യോഗം അസിസ്റ്റന്റ് സെക്രട്ടറി പി.എസ് വിജയൻ ഉദ്ഘാടനം ചെയ്യും. വൈകിട്ട് 4ന് പെരുനാട് ശ്രീനാരായണ നഗറിൽ (ശബരിമല ഇടത്താവളം) നടക്കുന്ന സമ്മേളനത്തിൽ സംയുക്തസമിതി പ്രസിഡന്റ് പ്രമോദ് വാഴാംകുഴിയിൽ അദ്ധ്യക്ഷത വഹിക്കും.

സംയുക്തസമിതി വൈസ് പ്രസിഡന്റ് സോമരാജൻ, അരയ്ക്കനാലിൽ സ്വാഗതം പറയും റാന്നി യൂണിയൻ അഡ്മിനിസ്ട്രേറ്റർ അഡ്വ.മണ്ണടി മോഹനൻ സമ്മേളനം ഉദ്ഘാടനം ചെയ്യും. പെരുനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എസ്.മോഹനൻ ജയന്തി സന്ദേശം നൽകും. ആന്റോ ആന്റണി എം.പി മുഖ്യാതിഥിയാവും. അഡ്വ.പ്രമോദ് നാരായൺ എം.എൽ.എ മുഖ്യ പ്രഭാഷണം നടത്തും. റാന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്.ഗോപി, വി.പ്രസാദ്, വി.കെ.വാസുദേവൻ, സുരേഷ് തൊണ്ടിക്കയം, കെ.സുകേഷ്, വി.കെ.കൃഷ്ണൻകുട്ടി, രാജു വാഴവിളയിൽ, ഓമനാ മണി, സുജ ബോസ്, സുരേഷ് മുക്കം, സുനിൽ കുമാർ, പങ്കജാക്ഷി, എ.എൻ വിദ്യാധരൻ എന്നിവർ സംസാരിക്കും. പെരുനാട് പഞ്ചായത്തിലെ 79 കക്കാട്, 420 മാടമൺ, 831 പെരുനാട്, 3251 കണ്ണന്നുമൺ, 3570 വയറൻ മരുതി, 3571 പെരുനാട് ടൗൺ, 6073 മുക്കം, 6447 ളാഹ എന്നീ ശാഖകളുടെയും പോഷക സംഘടനകളുടെയും സംയുക്താഭിമുഖ്യത്തിലാണ് പരിപാടി.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മലപ്പുറം സ്ഫോടക വസ്തു കേസ്: കൂടുതൽ പ്രതികൾ എൻ.ഐ.എയുടെ വലയിൽ, മൂന്ന് പേരുടെ അറസ്റ്റ്...

0
മലപ്പുറം: സ്ഫോടക വസ്തു കേസിൽ മൂന്ന് പേർ കൂടി അറസ്റ്റ് ചെയ്തത്...

പ്രളയദുരിതാശ്വാസ വണ്ടിക്ക് പിഴയിട്ട ഉദ്യോഗസ്ഥരുടെ സസ്പെൻഷൻ വിവാദത്തിൽ; പ്രതിഷേധവുമായി ജീവനക്കാരും സംഘടനകളും

0
പത്തനംതിട്ട: പ്രളയദുരിതാശ്വാസ പ്രവർത്തനത്തിന് എത്തിയ വാഹനത്തിന് പിഴ ചുമത്തിയ സംഭവത്തില്‍ മോട്ടോർ...

സ്കൂൾ ക്വിസ് ചോദ്യാവലിയിലെ സവർക്കറെക്കുറിച്ചുള്ള പരാമർശങ്ങൾ വിവാദത്തിൽ; സർക്കാരിനെതിരെ വിമർശനം ശക്തം

0
കeസര്‍കോട്: സ്‌കൂള്‍ ക്വിസില്‍ വി ഡി സവര്‍ക്കറെ പുകഴ്ത്തി ചോദ്യാവലി. മഞ്ചേശ്വരം,...

വന്ദേമാതരം പൂർണ്ണരൂപത്തിൽ തന്നെ ആലപിക്കണം; സ്വാതന്ത്ര്യദിന മുന്നൊരുക്കങ്ങളിൽ കർശന ഉത്തരവുമായി സർക്കാർ

0
തിരുവനന്തപുരം: സ്വാതന്ത്ര്യദിനാഘോഷത്തിൽ വന്ദേമാതരം നിർബന്ധമാക്കി സർക്കാർ. സ്വാതന്ത്ര്യദിനാഘോഷങ്ങളിൽ വന്ദേമാതരം മുഴുവനായും ആലപിക്കണമെന്നാണ്...