റാന്നി : പെരുന്തേനരുവിയില്‍ കാണാതായ യുവാവിനായി തിരച്ചില്‍ ഊര്‍ജിതമാക്കുന്നതിന് നടപടി സ്വീകരിച്ചതായി അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ അറിയിച്ചു. എന്‍ഡിആര്‍എഫിന്റെയും നാവികസേനയിലെ മുങ്ങല്‍ വിദഗ്ധരുടെയും സേവനം ഉറപ്പാക്കിയിട്ടുണ്ട്.
വെള്ളിയാഴ്ച വൈകുന്നേരം 5.45 ഓടെയാണ് പെരുന്തേനരുവി കാണാനെത്തിയ യുവാവ് പാറയില്‍ നിന്ന് തെന്നി വെള്ളച്ചാട്ടത്തില്‍ വീണ് കാണാതായത്. പൊന്‍കുന്നം തുറുവാതുക്കല്‍ സാജന്റെ മകന്‍ എബി സാജന്‍(22) ആണ് ഒഴുക്കില്‍പെട്ടത്. കൊല്ലമുളയിലുള്ള ബന്ധുവീട്ടിലെത്തിയ സാജനും ബന്ധുക്കളും പെരുന്തേനരുവി വെള്ളച്ചാട്ടം കാണാനെത്തിയതാണ്. റാന്നി ഫയര്‍ഫോഴ്‌സും പെരുനാട് പോലീസും സ്ഥലത്തെത്തി. തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ശനിയാഴ്ച എംഎല്‍എ സ്ഥലം സ്ഥലം സന്ദര്‍ശിച്ചു. വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ അധികൃതരോട് ആവശ്യപ്പെട്ടു.






























