ശനി, ഞായര്‍ നിയന്ത്രണങ്ങള്‍ : പോലീസ് നടപടി ശക്തം

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ശനി, ഞായര്‍ ദിവസങ്ങളില്‍ നിയന്ത്രണങ്ങള്‍ പാലിക്കുന്നതില്‍ പോലീസ് കര്‍ശന നടപടി ഉറപ്പാക്കിയതായി പത്തനംതിട്ട ജില്ലാ പോലീസ് മേധാവി ആര്‍. നിശാന്തിനി അറിയിച്ചു. ജില്ലയില്‍ ഈ ദിവസങ്ങളില്‍ പോലീസ് പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്.

മെഡിക്കല്‍ സേവനങ്ങള്‍, അവശ്യസര്‍വീസുകള്‍ ഒഴികെ പ്രവര്‍ത്തന അനുമതിയില്ല. ഹോട്ടലുകള്‍ക്കും റസ്റ്റോറന്റുകള്‍ക്കും രാവിലെ ഏഴു മുതല്‍ രാത്രി ഏഴു വരെ പരമാവധി ഹോം ഡെലിവറി രീതി സ്വീകരിക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഈ സംവിധാനം പ്രായോഗികമല്ലാത്ത സ്ഥലങ്ങളില്‍ എല്ലാവിധ കോവിഡ് മാനദണ്ഡങ്ങളും പാലിച്ച് ഈ ദിവസങ്ങളില്‍ ഭക്ഷണം പാഴ്സല്‍ ആയി വാങ്ങാന്‍ അനുമതി നല്‍കിയിട്ടുണ്ട്. പാഴ്സല്‍ വാങ്ങാനെത്തുന്നവര്‍ പൂരിപ്പിച്ച സത്യവാങ്മൂലം കരുതണം.

ബേക്കറികള്‍ക്കും ഏഴു വരെ പ്രവര്‍ത്തിക്കാം. കൂടാതെ, ഭക്ഷ്യോത്പന്നങ്ങള്‍, പലവ്യഞ്ജനങ്ങള്‍, പച്ചക്കറി, പാല്‍, മത്സ്യം, മാംസം, കള്ളുഷാപ്പുകള്‍ എന്നിവയ്ക്കും പ്രവര്‍ത്തനാനുമതിയുണ്ട്. വിമാനത്താവളം, റെയില്‍വേ സ്റ്റേഷന്‍, ബസ് സ്റ്റേഷന്‍ എന്നിവടങ്ങളിലേക്കും തിരിച്ചുമുള്ള യാത്രകള്‍ യാത്രാരേഖകള്‍ കാണിച്ചു നടത്താം. രോഗികളുടെ കൂട്ടിരിപ്പുകാര്‍, വാക്സിന്‍ എടുക്കാന്‍ പോകുന്നവര്‍ എന്നിവര്‍ക്കും യാത്രരേഖകള്‍ കാണിച്ച് പോയിവരാന്‍ അനുമതിയുണ്ടെന്നും പോലീസ് പരിശോധന കര്‍ശനമാക്കിയതായും ജില്ലാ പോലീസ് മേധാവി പറഞ്ഞു.

ക്വാറന്റീന്‍ ലംഘനങ്ങള്‍ക്കെതിരെ കര്‍ശന നിയമനടപടി
ക്വാറന്റീന്‍ ലംഘിച്ച് പുറത്തിറങ്ങുന്നത് ഒരുകാരണവശാലും അനുവദിക്കില്ലെന്നും കര്‍ശന നിയമ നടപടികള്‍ സ്വീകരിക്കുമെന്നും ജില്ലാ പോലീസ് മേധാവി ആര്‍. നിശാന്തിനി അറിയിച്ചു. പകര്‍ച്ചവ്യാധി നിയമം, ദുരന്ത നിവാരണ നിയമം എന്നിവയിലെ ബന്ധപ്പെട്ട വകുപ്പുകള്‍ കൂടി ചേര്‍ത്ത് കേസ് എടുക്കുന്നത് ഉള്‍പ്പെടെയുള്ള നിയമനടപടികള്‍ സ്വീകരിക്കാന്‍ എല്ലാ എസ്എച്ഒമാര്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ക്വാറന്റീന്‍ ലംഘനം രോഗവ്യാപനത്തിന് ആക്കം കൂട്ടും, അതിനാല്‍ ജാഗ്രത കുറവ് അനുവദിക്കില്ല ടി പി ആര്‍ അടിസ്ഥാനത്തില്‍ തിരിച്ച എ, ബി പ്രദേശങ്ങളിലും ബാധകമാക്കിയിട്ടുണ്ടെന്നും ജില്ലാ പോലീസ് മേധാവി വ്യക്തമാക്കി.
ക്വാറന്റീന്‍ ലംഘനങ്ങള്‍ നിരീക്ഷിക്കാന്‍ നേരിട്ടുള്ളതും ഇലക്ട്രോണിക് മാര്‍ഗങ്ങളും കൈകൊണ്ടുവരുന്നു. ജനമൈത്രി പോലീസ് സംവിധാനം ഇക്കാര്യത്തില്‍ ഫലപ്രദമായി പ്രവര്‍ത്തിക്കുന്നതായും ജില്ലാ പോലീസ് മേധാവി പറഞ്ഞു.

കഴിഞ്ഞ നാല് ദിവസമായി ജില്ലയില്‍ കോവിഡ് പ്രോട്ടോകോള്‍ ലംഘനങ്ങള്‍ക്ക് 181 കേസുകളിലായി 238 പേരെ അറസ്റ്റ് ചെയ്തു. 534 വാഹനങ്ങള്‍ പിടിച്ചെടുത്തു. മാസ്‌ക് കൃത്യമായി ധരിക്കാത്തതിന് 1258 പേര്‍ക്കെതിരെയും സാമൂഹിക അകലം പാലിക്കാത്തതിന് 661 പേര്‍ക്കെതിരെയും നടപടിയെടുത്തു. ശനിയാഴ്ച വൈകുന്നേരം വരെ ജില്ലയില്‍ സ്വീകരിച്ച ഇ പാസ് അപേക്ഷകളുടെ എണ്ണം 63393 ആണ്. 16191ല്‍ മാത്രമാണ് പാസ് അനുവദിച്ചത്. 47089 അപേക്ഷകള്‍ തള്ളി. 113 അപേക്ഷകള്‍ മാത്രമാണ് പരിഗണനയിലുള്ളതെന്നും ജില്ലാ പോലീസ് മേധാവി അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വഖഫ് വിഷയത്തിൽ സമസ്ത നേതാവ് ഉമർ ഫൈസിക്ക് മറുപടിയുമായി മന്ത്രി എപി അനിൽകുമാർ

0
മലപ്പുറം: വഖഫ് വിഷയത്തിൽ സമസ്ത നേതാവ് ഉമർ ഫൈസിക്ക് മറുപടിയുമായി മന്ത്രി...

ഭീകരവാദത്തിന് പാകിസ്ഥാന്റെ ഒത്താശ തുടരുന്നു ; ഓപ്പറേഷൻ സിന്ദൂരിൽ തകർത്തെറിഞ്ഞ ജയ്ഷെ മുഹമ്മദ് ആസ്ഥാനം...

0
ന്യൂഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂറില്‍ ഇന്ത്യ തകര്‍ത്ത ജയ്‌ഷെ മുഹമ്മദ് ആസ്ഥാനം പുനര്‍നിര്‍മിച്ചു....

ചരിത്രത്തിലാദ്യമായി ഓണം എത്തും മുന്നേ ഹോണറേറിയവും ഉത്സവബത്തയും ആശമാരുടെ അക്കൗണ്ടിൽ : മന്ത്രി കെ.മുരളീധരൻ

0
തിരുവനന്തപുരം: ആശാ പ്രവർത്തകർക്കുള്ള ഹോണറേറിയവും ഉത്സവബത്തയും ഓണത്തിന് മുൻപേ നൽകിയതായി ആരോഗ്യ...

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി വിഭാഗത്തിൽപ്പെട്ട ആളുകൾക്ക് സീറ്റ് നൽകി സംസ്ഥാനം പിടിക്കാനൊരുങ്ങി...

0
ഗാന്ധിനഗര്‍: അടുത്ത വർഷം നടക്കാനിരിക്കുന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി...