പ​ച്ച​ചീര, പ​യ​ർ തുടങ്ങി ഒമ്പത് പച്ചക്കറികളിൽ കീടനാശിനി സാന്നിധ്യം

For full experience, Download our mobile application:
Get it on Google Play

കൊ​ച്ചി: സം​സ്ഥാ​ന​ത്തെ പൊ​തു​വി​പ​ണി​യി​ൽ​നി​ന്ന്​ ശേ​ഖ​രി​ച്ച 48.8 ശ​ത​മാ​നം പ​ച്ച​ക്ക​റി​യി​ലും കീ​ട​നാ​ശി​നി സാ​ന്നി​ധ്യം. പ​രി​ശോ​ധ​ന​ക്ക്​ വി​ധേ​യ​മാ​ക്കി​യ 168 സാ​മ്പി​ളു​ക​ളി​ൽ 82 എ​ണ്ണ​ത്തി​ലും കീ​ട​നാ​ശി​നി സാ​ന്നി​ധ്യം സ്ഥി​രീ​ക​രി​ച്ചു.‘സേ​ഫ്​ ടു ​ഈ​റ്റ്​’ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി വെ​ള്ളാ​യ​ണി കാ​ർ​ഷി​ക കോ​ള​ജി​ലെ ല​ബോ​റ​ട്ട​റി​യി​ൽ ന​ട​ത്തി​വ​രു​ന്ന കീ​ട​നാ​ശി​നി അ​വ​ശി​ഷ്ട പ​രി​ശോ​ധ​ന​യി​ലാ​ണ്​ ക​ണ്ടെ​ത്ത​ൽ. പ​ദ്ധ​തി​യു​ടെ 58ാമ​ത്​ പ​രി​ശോ​ധ​ന റി​പ്പോ​ർ​ട്ടാ​ണ്​ പു​റ​ത്തു​വ​ന്ന​ത്. 2022 ഒ​ക്​​ടോ​ബ​ർ മു​ത​ൽ ക​ഴി​ഞ്ഞ മാ​ർ​ച്ച്​ വ​രെ പ​രി​ശോ​ധി​ച്ച 679 ഭ​ക്ഷ്യ​വ​സ്​​തു സാ​മ്പി​ളു​ക​ളി​ൽ 242 എ​ണ്ണ​ത്തി​ലും (35.64 ശ​ത​മാ​നം) കീ​ട​നാ​ശി​നി സാ​ന്നി​ധ്യം ക​ണ്ടെ​ത്തി.

പൊ​തു​വി​പ​ണി, ക​ർ​ഷ​ക​രു​ടെ കൃ​ഷി​യി​ടം, ഇ​ക്കോ​ഷോ​പ്പു​ക​ൾ, ജൈ​വം എ​ന്ന പേ​രി​ൽ ഉ​ൽ​പ​ന്ന​ങ്ങ​ൾ വി​ൽ​ക്കു​ന്ന വി​പ​ണി എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്നാ​ണ്​ സാ​മ്പി​ൾ ശേ​ഖ​രി​ച്ച​ത്. പൊ​തു​വി​പ​ണി​യി​ൽ​നി​ന്നു​ള്ള പ​ച്ച​ചീര, ബ​ജി​മു​ള​ക്, കാ​പ്സി​ക്കം (മ​ഞ്ഞ, ചു​വ​പ്പ്), വെ​ണ്ട, കോ​വ​ക്ക, സ​ലാ​ഡ്​ വെ​ള്ള​രി, പ​ട​വ​ലം, പ​യ​ർ, ഉ​ലു​വ ഇ​ല എ​ന്നി​വ​യു​ടെ ശേ​ഖ​രി​ച്ച എ​ല്ലാ സാ​മ്പി​ളി​ലും കീ​ട​നാ​ശി​നി സാ​ന്നി​ധ്യം സ്ഥി​രീ​ക​രി​ച്ചു. എ​ന്നാ​ൽ, ബീ​റ്റ്​​റൂ​ട്ട്, പാ​വ​ക്ക, കാ​ബേ​ജ്, ക​ത്തി​രി, മു​രി​ങ്ങ, ഇ​ഞ്ചി, നെ​ല്ലി​ക്ക എ​ന്നി​വ​യി​ൽ സാ​ന്നി​ധ്യം ക​ണ്ടെ​ത്താ​നാ​യി​ല്ല.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡല്‍ഹി കെട്ടിടം അപകടം : മരണസംഖ്യ അഞ്ചായി

0
ന്യൂഡല്‍ഹി: ദക്ഷിണ ഡല്‍ഹിയിലെ സത്യ നികേതനില്‍ കെട്ടിടം തകര്‍ന്നുണ്ടായ അപകടത്തില്‍ മരണസംഖ്യ...

ചൊക്രമുടി കയ്യേറ്റത്തിനു പിന്നിൽ സി.പി.ഐ നേതാവ് സലിംകുമാർ ; സിപിഐ ജില്ലാ സെക്രട്ടറിക്കെതിരെ രൂക്ഷ...

0
ഇടുക്കി: സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറി കെ സലിംകുമാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി...

​’ജർമ്മനി വീണ്ടും യുദ്ധം ആഗ്രഹിക്കുന്നു’ ; ജർമ്മൻ സർക്കാരിന്റെ പുതിയ സൈനിക നയങ്ങൾക്കും നിലപാടുകൾക്കുമെതിരെ...

0
മോസ്കോ: ജർമനിക്കെതിരെ രൂക്ഷ ആരോപണവുമായി റഷ്യൻ വിദേശകാര്യ മന്ത്രി സെർഗെയ് ലാവ്റോവ്....