ബാർ കൗൺസിൽ ഓഫ് ഇന്ത്യ ചെയർമാൻ മനൻ കുമാർ മിശ്രയുടെ തുടർച്ചയായ കാലാവധി ചോദ്യം ചെയ്ത് സുപ്രീംകോടതിയിൽ ഹർജി

For full experience, Download our mobile application:
Get it on Google Play

ഡൽഹി: ബാർ കൗൺസിൽ ഓഫ് ഇന്ത്യ ചെയർമാൻ മനൻ കുമാർ മിശ്രയുടെ തുടർച്ചയായ കാലാവധി ചോദ്യം ചെയ്ത് സുപ്രീംകോടതിയിൽ ഹർജി. മലയാളി അഭിഭാഷക യോഗ മായ എം ജിയാണ് സുപ്രീംകോടതിയിൽ ഹർജി സമർപ്പിച്ചത്. മിശ്രയുടെ ചെയർമാൻ സ്ഥാനത്തെ തുടർച്ചയും ബാർ കൗൺസിൽ ഓഫ് ഇന്ത്യയുടെ സാമ്പത്തിക ഇടപാടുകളും ഭരണ സംവിധാനവും വിശദമായ പരിശോധനയ്ക്ക് വിധേയമാക്കണമെന്നാണ് ഹര്‍ഡിയിലെ ആവശ്യം. 2012 ലാണ് മനൻ കുമാർ മിശ്ര ആദ്യമായി ബാർ കൗൺസിൽ ഓഫ് ഇന്ത്യയുടെ ചെയർമാൻ പദവിയിലേക്ക് എത്തുന്നത്. 2014ൽ ചെറിയ ഇടവേളയ്ക്ക് ശേഷം നവംബർ മുതൽ വീണ്ടും ചെയർമാനായി തുടരുകയാണെന്നാണ് ഹർജിയിൽ പറയുന്നത്.

2025 മാർച്ചിലും അദ്ദേഹം എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. ഇത് ഏഴാമത്തെ തുടർച്ചയായ ചെയർമാൻ കാലാവധിയാണെന്നും ഹർജിക്കാരി ചൂണ്ടിക്കാട്ടുന്നു. 2025 ഏപ്രിലിലെ ബാർ കൗൺസിൽ ഓഫ് ഇന്ത്യയുടെ ഗസറ്റ് വിജ്ഞാപനത്തിൽ 2025 ഏപ്രിൽ 17 മുതൽ 2030 ഏപ്രിൽ 16 വരെ അഞ്ച് വർഷത്തെ കാലാവധി രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ബാർ കൗൺസിൽ ഓഫ് ഇന്ത്യയുടെ നിയമാവലി പ്രകാരം ചെയർമാനും വൈസ് ചെയർമാനും രണ്ട് വർഷത്തെ കാലാവധിയാണ് നിശ്ചയിച്ചിട്ടുള്ളതെന്ന് ഹർജിയിൽ വാദിക്കുന്നു. അതുകൊണ്ട് ഒരു ഭരണപരമായ വിജ്ഞാപനത്തിലൂടെ ചട്ടങ്ങളിൽ പറയുന്ന കാലാവധിക്കപ്പുറം ചെയർമാന്റെ കാലാവധി നീട്ടാനാകില്ലെന്നാണ് ഹർജിയിലെ പ്രധാന വാദം.

പുതിയ തെരഞ്ഞെടുപ്പ് വേണമെന്നും ഹര്‍ജിയില്‍ ആവശ്യം ഉന്നയിക്കുന്നു. 2025ലെ ഗസറ്റ് വിജ്ഞാപനം റദ്ദാക്കണമെന്നും നിലവിലെ ചെയർമാനും വൈസ് ചെയർമാനും സ്ഥാനമൊഴിയണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു. സ്വതന്ത്ര മേൽനോട്ടത്തിൽ നിശ്ചിത സമയപരിധിക്കുള്ളിൽ പുതിയ തെരഞ്ഞെടുപ്പ് നടത്തണമെന്നും സുപ്രീംകോടതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഭാവിയിൽ ബാർ കൗൺസിൽ ഓഫ് ഇന്ത്യ ചെയർമാനും വൈസ് ചെയർമാനും ഒരേ വ്യക്തികൾ ദീർഘകാലം തുടരുന്ന സാഹചര്യം ഒഴിവാക്കാൻ കാലാവധി പരിധി, പരമാവധി ടേം, കൂളിങ് ഓഫ് കാലയളവ്, സംസ്ഥാന-പ്രദേശ അടിസ്ഥാനത്തിലുള്ള റൊട്ടേഷൻ സംവിധാനം എന്നിവ കൊണ്ടുവരണമെന്നും ഹർജി ആവശ്യപ്പെടുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡൽഹിയിൽ ർത്താവിനെ ഭാര്യയുടെ ബന്ധുക്കൾ മർദിച്ച് കൊലപ്പെടുത്തി

0
ന്യൂഡൽഹി: ദമ്പതിമാർ തമ്മിലുണ്ടായ തർക്കത്തിന് പിന്നാലെ ഭർത്താവിനെ ഭാര്യയുടെ ബന്ധുക്കൾ മർദിച്ച്...

കുടുംബവഴക്കിനെത്തുടർന്ന് ഭാര്യയെയും പതിനാറുകാരിയായ മകളെയും ക്രൂരമായി വെട്ടിക്കൊലപ്പെടുത്തി നാൽപ്പതുകാരൻ

0
ഗാസിയാബാദ്: ഉത്തർപ്രദേശിലെ ഗാസിയാബാദിൽ കുടുംബവഴക്കിനെത്തുടർന്ന് ഭാര്യയെയും പതിനാറുകാരിയായ മകളെയും ക്രൂരമായി വെട്ടിക്കൊലപ്പെടുത്തി...

മംഗലാപുരത്തെ പാലക്കാട് റെയിൽവേ ഡിവിഷനിൽ നിന്ന് ഒഴിവാക്കിയ നടപടി കടുത്ത രാഷ്ട്രീയ അവഗണനയാണെന്ന് എംപി...

0
പാലക്കാട്: മംഗലാപുരത്തെ പാലക്കാട് റെയിൽവേ ഡിവിഷനിൽ നിന്ന് ഒഴിവാക്കിയ നടപടി കടുത്ത...

പന്തളത്ത് കാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ചു : ഒരാള്‍ക്ക് പരിക്ക്

0
പന്തളം : പന്തളത്ത് കാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ചതിനെ തുടര്‍ന്ന് ഒരാള്‍ക്ക് ഗുരുതര പരിക്കേറ്റു....