കാഫിർ സ്‌ക്രീൻഷോട്ട് കേസിൽ ഡിവൈഎഫ്‌ഐ നേതാവ് ജിതിൻ ഭാസ്‌കറിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: കാഫിർ സ്‌ക്രീൻഷോട്ട് കേസിൽ ഡിവൈഎഫ്‌ഐ നേതാവ് ജിതിൻ ഭാസ്‌കറിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എസ്‌ഐടി കോടതിയിൽ ഹർജി നൽകി. ജിതിൻ ജാമ്യവ്യവസ്ഥകൾ ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് ഹരജി. തിരുവള്ളൂരിലെ സ്വീകരണത്തിനിടെ ഉണ്ടായ അക്രമവും ഫേസ്ബുക്ക് പോസ്റ്റിലെ പരാമർശങ്ങളും ചൂണ്ടിക്കാട്ടിയാണ് എസ്‌ഐടിയുടെ നീക്കം. ജിതിൻ ഭാസ്‌കർ ജാമ്യം നേടി പുറത്തിറങ്ങയതിന് പിന്നാലെ തിരുവള്ളൂരിൽ സ്വീകരണം നൽകിയിരുന്നു. സ്വീകരണത്തിനിടെ സിപിഎം പ്രവർത്തകർ യുഡിഎഫ് സ്ഥാപിച്ച ബോർഡുകൾ നശിപ്പിച്ചിരുന്നു.

200 പേർക്ക് ജിതിൻ സ്‌ക്രീൻഷോട്ട് അയച്ചുവെന്നായിരുന്നു ആരോപണം. എന്നാൽ 10 പേർക്കെങ്കിൽ താൻ അയച്ചുവെന്ന് തെളിയിക്കാനാവുമോ എന്ന് ജിതിൻ ഫേസ്ബുക്ക് വെല്ലുവിളിച്ചിരുന്നു. ഇതിന് പിന്നാലെ സ്‌ക്രീൻ ഷോട്ട് ഫോർവേഡ് ചെയ്തതായി ‘തിരുവള്ളൂർ കൂട്ടായ്മ’ എന്ന വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ജിതിൻ തന്നെ വെളിപ്പെടുത്തിയിരുന്നു. തിരുവള്ളൂരിൽ നടന്ന അക്രമത്തിൽ ജിതിനെയും പോലീസ് പ്രതിചേർത്തിരുന്നു. ജാമ്യത്തിലിരിക്കെ അന്വേഷണസംഘത്തെ വെല്ലുവിളിക്കുകയും മറ്റൊരു കേസിൽ പ്രതിയാവുകയും ചെയ്ത ജിതിന്റെ ജാമ്യം റദ്ദാക്കണമെന്ന് യൂത്ത് കോൺഗ്രസ് ആവശ്യപ്പെട്ടിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...