ഡിജിറ്റൽ സാങ്കേതിക സർവകലാശാല വിസി നിയമനവുമായി ബന്ധപ്പെട്ട കേസിൽ സുപ്രീംകോടതിയിൽ ഹർജി

For full experience, Download our mobile application:
Get it on Google Play

ഡൽഹി: ഡിജിറ്റൽ സാങ്കേതിക സർവകലാശാല വിസി നിയമനവുമായി ബന്ധപ്പെട്ട കേസിൽ സുപ്രീംകോടതിയിൽ ഹർജിയുമായി കുസാറ്റിലെ അക്കാദമിക്ക് വിദഗ്ധനായ ഡോ. ഡി. മാവൂത്ത്. ഇരുസർവകലാശാലകളുടെയും വിസി നിയമനത്തിനായി വിരമിച്ച ജസ്റ്റിസ് സുധാൻഷു ദുലിയ അധ്യക്ഷനായ സെർച്ച് കമ്മറ്റിയെ ജസ്റ്റിസ് ജെ.ബി പർദ്ദിവാലാ അധ്യക്ഷനായ ബെഞ്ച് നിയോഗിച്ചിരുന്നു. ഈ സെർച്ച് കമ്മറ്റി വിസിമാരുടെ നിയമനത്തിനായുള്ള പട്ടിക അക്ഷരമാല ക്രമത്തിൽ തയ്യാറാക്കി മുഖ്യമന്ത്രിക്ക് കൈമാറണം എന്നായിരുന്നു നിർദ്ദേശം. തുടർന്ന് മുഖ്യമന്ത്രി പട്ടികയിലെ പേരുകൾ മുൻഗണനാക്രമത്തിൽ ഗവർണർക്ക് കൈമാറണം.

പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്ന പേരുകളോട് മുഖ്യമന്ത്രിക്ക് വിയോജിപ്പുണ്ടെങ്കിൽ അത് ഫയലിൽ കുറിക്കാം. വിയോജിപ്പിന്റെ കാരണവും അതിനാധാരമായ രേഖകളും ചാൻസലറായ ഗവർണർക്ക് പട്ടികയ്ക്ക്ക്കൊപ്പം കൈമാറണമെന്നും സുപ്രീംകോടതി ഉത്തരവിൽ പറഞ്ഞിരുന്നു. ഈ ഉത്തരവ് പരിഷ്ക്കരിക്കണമെന്നാണ് ഹർജിയിലെ ആവശ്യം. തർക്കമുണ്ടായിരുന്ന സെർച്ച് കമ്മറ്റി സുപ്രീംകോടതി ഇടപെട്ട് രൂപീകരിച്ചത് സ്വാഗതാർഹമാണ്. എന്നാൽ സെർച്ച് കമ്മറ്റി പേര് നൽകേണ്ടത് സാങ്കേതികസർവകലാശാല ചാൻസിലറായ ഗവർണർക്കാണ്. യുജിസി ചട്ടവും സാങ്കേതിക സർവകലാശാല നിയമവും ഇക്കാര്യം വ്യക്തമാക്കുന്നു. അതിനാൽ മുഖ്യമന്ത്രിയെ നിയമനപ്രക്രിയയിൽ നിന്ന് ഒഴിവാക്കണമെന്നാണ് ആവശ്യം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പാർട്ടി പരിപാടികളിൽ വന്ദേമാതരം ആദ്യ 2 ചരണങ്ങളേ ആലപിക്കാവൂ ; സംസ്ഥാന ഘടകങ്ങൾക്ക് കർശന...

0
ന്യൂഡൽഹി: എഐസിസി ആസ്ഥാനത്ത് വന്ദേമാതരം പൂര്‍ണ്ണമായി ആലാപിച്ചതുമായി ബന്ധപ്പെട്ട വിവാദത്തിന് പിന്നാലെ...

വീണ്ടും പൊതുമേഖലാ ബാങ്ക് ലയനം : വികസിത് ഭാരത് ബാങ്കിങ്ങിനായി ഉന്നതതല സമിതി ഉടൻ...

0
ന്യൂഡൽഹി : വികസിത് ഭാരതമെന്ന ലക്ഷ്യത്തിലൂന്നി രാജ്യത്തെ ബാങ്കിങ് സംവിധാനം പരിഷ്കരിക്കുന്നതിന്റെ...

മെസി വിവാദം : സ്‌പോൺസറുടെ ഫണ്ട് സമാഹരണം പരിശോധിക്കാൻ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം

0
തിരുവനന്തപുരം : ലയണൽ മെസിയെ കേരളത്തിലെത്തിക്കുമെന്ന് പ്രചരിപ്പിച്ച് നടത്തിയ സാമ്പത്തിക ഇടപാടിൽ...

സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ വർധനവ്

0
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ വർധനവ്. ഇന്ന് കേരളത്തിൽ 22 കാരറ്റ് സ്വർണത്തിന്...