അച്ചൻകോവിലാറിന്റെ വശങ്ങൾ അടിയന്തിരമായി കെട്ടുവാൻ നടപടി സ്വീകരിക്കണം ; ജില്ലാ കളക്ടർക്ക് നിവേദനം നൽകി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : വെള്ളപ്പൊക്കത്തിൽ നിരന്തരം തീരമിടിയുന്ന അച്ചൻകോവിലാറിന്റെ വശങ്ങൾ അടിയന്തിരമായി കെട്ടുവാൻ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഡിസിസി വൈസ് സിഡൻറും മുൻ നഗരസഭാ ചെയർമാനുമായ അഡ്വ.എ .സുരേഷ് കുമാർ ജില്ലാ കളക്ടർ ഡോ. ദിവ്യ എസ്. അയ്യർക്ക് നിവേദനം നൽകി. കഴിഞ്ഞ കുറെ വർഷമായി തുടർച്ചയായി ഉണ്ടായി കൊണ്ടിരിക്കുന്ന വെള്ളപ്പൊക്കത്തിൽ അച്ചൻകോവിലാറിന്റെ തീരം ഇടിഞ്ഞു കൊണ്ടിരിക്കുകയാണ്.

നിരവധി കുടുംബങ്ങളുടെ ആറ്റുതീരത്തുള്ള വീടുകൾ നദിയിലേക്ക് പതിക്കുന്ന തരത്തിൽ തിട്ട ഇടിഞ്ഞു കഴിഞ്ഞു. റവന്യു അധികാരികൾ ഇക്കാര്യത്തിൽ യാതൊന്നും ശ്രദ്ധിക്കുന്നില്ല. വലഞ്ചുഴി നടപ്പാലത്തിന്റെ കൈവരികൾ തിട്ട ഇടിഞ്ഞതിനെ തുടർന്ന് അപകടാവസ്ഥയിലാണ്. ഇവിടെ കോൺക്രീറ്റ്‌ ഉപയോഗിച്ച് തീരം കെട്ടണം. ലക്ഷങ്ങളുടെ ഫണ്ടുണ്ടെങ്കിലെ ഇത് ചെയ്യാൻ കഴിയൂ. സ്ഥലം സന്ദർശിച്ച് ഇക്കാര്യത്തിൽ നടപടി സ്വീകരിക്കണമെന്നും നിവേദനത്തിൽ ആവശ്യപ്പെടുന്നുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രതിപക്ഷ ഉപനേതാവ് പദവിയിൽ സിപിഐയുമായി ചർച്ചയുണ്ടാകുമെന്ന് ടി പി രാമകൃഷ്ണൻ

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതാവ് പദവിയിൽ സിപിഐയുമായി ചർച്ചയുണ്ടാകുമെന്ന് എൽഡിഎഫ് കൺവീനർ ടി...

ഒറ്റയ്ക്ക് താമസിക്കുകയായിരുന്ന 65കാരിയെ പീഡിപ്പിച്ചു ; പ്രതിയായ യുവാവിനായി തെരച്ചിൽ

0
പാലക്കാട്: ഒറ്റപ്പാലം ലക്കിടി മംഗലത്ത് വയോധികയെ പീഡിപ്പിച്ചു. ഒറ്റയ്ക്ക് താമസിക്കുകയായിരുന്ന 65കാരി...

സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും ഇടിവ്

0
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും ഇടിവ്. ഇന്ന് കേരളത്തിൽ 22 കാരറ്റ്...

മെസിയെ കേരളത്തിൽ എത്തിക്കുമെന്ന വാഗ്ദാനം ; ഫെമ കേസ് എടുത്ത് ഇഡി ; വിദേശത്തേക്ക്...

0
കൊച്ചി: മെസിയെ കേരളത്തിൽ എത്തിക്കുമെന്ന വാഗ്ദാനത്തിൽ ഫെമ കേസ് എടുത്ത് എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ്....