കാണാതായ വിദ്യാര്‍ഥിനികളായ സഹോദരിമാരെ തിരുവനന്തപുരത്ത് കണ്ടെത്തി

For full experience, Download our mobile application:
Get it on Google Play

കോട്ടയം : പാമ്പാടിക്കടുത്ത് കോത്തലയില്‍ നിന്നു കാണാതായ വിദ്യാര്‍ഥിനികളായ സഹോദരിമാരെ തിരുവനന്തപുരത്ത് കണ്ടെത്തി. കോത്തല ഇല്ലിക്കമലയില്‍ സുരേഷിന്റെ മക്കളായ അമൃത(17), അഖില(16) എന്നിവരെയാണ് തമ്പാനൂരിലെ ലോഡ്ജില്‍ നിന്നും കണ്ടെത്തിയത്. തമ്പാനൂരിലെ സി.കെ ലോഡ്ജില്‍ ഇവര്‍ക്കൊപ്പം ഉണ്ടായിരുന്ന ഒളശ സ്വദേശി ജിബിന്‍ സ്കറിയ പെണ്‍കുട്ടികളുടെ നാട്ടുകാരനായ വിശാല്‍ എന്നിവരെയും പിടികൂടി.

ഇന്നലെ ഉച്ചയോടു കൂടിയാണ് വിദ്യാര്‍ഥികളെ കാണാനില്ല എന്ന പരാതി ഉയര്‍ന്നത്. ജോലി കഴിഞ്ഞ് അച്ഛനും അമ്മയും വീട്ടിലെത്തിയപ്പോള്‍ കുട്ടികള്‍ വീട്ടിലുണ്ടായിരുന്നില്ല. തുടര്‍ന്ന് അയല്‍വാസികളോട് അന്വേഷിച്ചെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. രക്ഷിതാക്കള്‍ ഇതേ തുടര്‍ന്നാണ് പാമ്പാടി പോലീസില്‍ പരാതി നല്‍കിയത്.

ഇന്നലെ ഉച്ചകഴിഞ്ഞ് കുട്ടികള്‍ നാഗമ്പടം റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് എത്തിയതായി സി.സി.ടി.വി ദൃശ്യങ്ങളില്‍ കണ്ടെത്തി. അതേ തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇവര്‍ തിരുവനന്തപുരത്ത് ഉണ്ടെന്ന് മനസ്സിലായത്. കുട്ടികളുടെ ചിത്രങ്ങള്‍ പാമ്പാടി പോലീസ് സമൂഹമാധ്യമങ്ങളിലൂടെ പ്രദര്‍ശിപ്പിച്ചിരുന്നു.

തമ്പാനൂരില്‍ അന്വേഷണം നടത്തിയ പോലീസിന് ഇവര്‍ ലോഡ്ജില്‍ താമസിക്കുന്നുണ്ട് എന്ന വിവരം ലഭിച്ചു. തുടര്‍ന്ന് പരിശോധിച്ചപ്പോഴാണ് സഹോദരിമാര്‍ക്കൊപ്പം രണ്ടു യുവാക്കളെയും കണ്ടത്. പെണ്‍കുട്ടികളെ കാണാതായതിനു പിന്നാലെ രണ്ട് ചെറുപ്പക്കാരെയും കാണാനില്ല എന്ന പരാതി ഉയര്‍ന്നിരുന്നു. ഇവര്‍ക്കൊപ്പമായിരിക്കും ഈ പെണ്‍കുട്ടികള്‍ പോയതെന്ന സംശയം പോലീസിന് ബലപ്പെട്ടു.

ചെറുപ്പക്കാരുടെ മൊബൈല്‍ നമ്പര്‍ കേന്ദ്രീകരിച്ചും അന്വേഷണം നടന്നു. ലോഡ്ജില്‍ നിന്നു പിടികൂടിയ ഇവരെ തമ്പാന്നൂര്‍ പോലീസ് സ്റ്റേഷനിലേക്ക് മാറ്റി. സംഭവത്തില്‍ അന്വേഷണം നടത്തുന്ന പാമ്പാടി പോലീസ് തിരുവനന്തപുരത്തേക്ക് എത്തിയിട്ടുണ്ട്. പെണ്‍കുട്ടികളെ ഏറ്റുവാങ്ങി കോട്ടയത്ത് എത്തിച്ച ശേഷം കോടതിയില്‍ ഹാജരാക്കുമെന്ന് പോലീസ് അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മെസിയെ കേരളത്തിൽ എത്തിക്കുമെന്ന വാഗ്ദാനം ; ഫെമ കേസ് എടുത്ത് ഇഡി ; വിദേശത്തേക്ക്...

0
കൊച്ചി: മെസിയെ കേരളത്തിൽ എത്തിക്കുമെന്ന വാഗ്ദാനത്തിൽ ഫെമ കേസ് എടുത്ത് എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ്....

അങ്കണവാടിയില്‍ നിന്ന് കിട്ടിയ അമൃതം പൊടിയില്‍ ചത്ത പല്ലി ; ആരോഗ്യമന്ത്രിക്ക് പരാതി നല്‍കി...

0
തിരുവനന്തപുരം: അങ്കണവാടിയില്‍ നിന്ന് ലഭിച്ച അമൃതം പൊടി പാക്കറ്റില്‍ ചത്ത പല്ലിയെ...

നേപ്പാളിലെ ദുരന്തഭൂമിയിൽ മോഷണവും ; സ്ത്രീയുടെ മൃതദേഹത്തിൽനിന്ന് കമ്മലുകൾ കവർന്നു ; പ്രതികൾ പിടിയിൽ

0
കാഠ്മണ്ഡു: നേപ്പാളിലെ പ്രളയദുരന്തഭൂമിയിൽ മോഷണവും. പ്രളയത്തിൽ മരിച്ച സ്ത്രീയുടെ മൃതദേഹത്തിൽ നിന്ന്...

ഗർഭനിരോധന ഉറകൾ കൂട്ടത്തോടെ എംസി റോഡിൽ തള്ളിയ സംഭവം ; കോൺഗ്രസ് കൗൺസിലർ ആഭ്യന്തര...

0
ആലപ്പുഴ : ചെങ്ങന്നൂരിൽ ഗർഭനിരോധന ഉറകൾ കൂട്ടത്തോടെ റോഡിൽ തള്ളിയ സംഭവത്തിൽ...