കനത്ത മഴയിലും കാറ്റിലും പ്രകൃതിക്ഷോഭങ്ങളിലും മലപ്പുറം ജില്ലയിൽ വന്‍ കൃഷിനാശം

For full experience, Download our mobile application:
Get it on Google Play

മലപ്പുറം: കഴിഞ്ഞ ഏഴു മാസത്തിനിടെ കനത്ത മഴയിലും കാറ്റിലും പ്രകൃതിക്ഷോഭങ്ങളിലും മലപ്പുറം ജില്ലയിൽ വന്‍ കൃഷിനാശം. ആകെ 3.5 കോടി രൂപയുടെ നഷ്ടമാണ് കൃഷി വകുപ്പിന്‍റെ പ്രാഥമിക കണക്കുകള്‍ പ്രകാരം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ജില്ലയിലെ 162 കര്‍ഷകരെയാണ് പ്രകൃതി ദുരന്തം നേരിട്ട് ബാധിച്ചത്. ഏറ്റവും കൂടുതല്‍ നാശനഷ്ടം സംഭവിച്ചിരിക്കുന്നത് വാഴ കര്‍ഷകര്‍ക്കാണ്. കാറ്റിലും മഴയിലും 55,150 വാഴകള്‍ നിലംപൊത്തി. 3.3 കോടി രൂപയുടെ നഷ്ടമാണ് ഈ മേഖലയില്‍ മാത്രം കണക്കാക്കുന്നത്. 28.2 ഹെക്ടറിലെ മരച്ചീനി കൃഷി നശിച്ച് 11.28 ലക്ഷം രൂപയുടെയും 11.28 ഹെക്ടറിലെ പച്ചക്കറി കൃഷി നശിച്ച് 5.34 ലക്ഷം രൂപയുടെയും നാശനഷ്ടമുണ്ടായി.

കൂടാതെ 1.4 ഹെക്ടറിലെ നെല്‍കൃഷി നശിക്കുകയും ആറ് പ്രധാന നെല്ലുല്‍പാദന കേന്ദ്രങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തതിലൂടെ 1.25 ലക്ഷം രൂപയുടെ നഷ്ടവും രേഖപ്പെടുത്തി. ജില്ലയില്‍ ഏറ്റവും കൂടുതല്‍ കൃഷിനാശം റിപ്പോര്‍ട്ട് ചെയ്തത് വേങ്ങര ബ്ലോക്കിലാണ് (1.08 കോടി). വണ്ടൂര്‍ (51.64 ലക്ഷം), കാളികാവ് (49.6 ലക്ഷം), പരപ്പനങ്ങാടി (43.49 ലക്ഷം), കൊണ്ടോട്ടി (35.15 ലക്ഷം), മഞ്ചേരി (26.35 ലക്ഷം) എന്നീ ബ്ലോക്കുകളിലും ലക്ഷക്കണക്കിന് രൂപയുടെ വിളനാശമാണുണ്ടായത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബെംഗളൂരുവിൽ റോഡിൽ കുഴഞ്ഞുവീണ് സ്കൂട്ടർ യാത്രികൻ ; സിപിആർ നൽകി ജീവൻ രക്ഷിച്ച് പോലീസുകാർ

0
ബെംഗളൂരു : റോഡിൽ കുഴഞ്ഞുവീണ സ്കൂട്ടർ യാത്രികന് സി.പി.ആർ നൽകി ജീവൻ...

നുൻ-കുൻ പർവതനിരകൾക്ക് സമീപം 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്‍റെ അതിസാഹസിക രക്ഷാപ്രവർത്തനം

0
ശ്രീനഗർ: നുൻ-കുൻ പർവതനിരകൾക്ക് സമീപം 18,600 അടി ഉയരത്തിൽ ഇന്ത്യൻ...

ഓണാവധി കഴി‍ഞ്ഞു , സംസ്ഥാനത്ത് സ്കൂളുകൾ നാളെ തുറക്കും

0
തിരുവനന്തപുരം : ഓണാവധിക്ക് ശേഷം സംസ്ഥാനത്തെ സ്കൂളുകൾ നാളെ തുറക്കും....

മഹാരാഷ്ട്രയിൽ ദളിത് യുവാവിനെ ക്രൂരമായി മര്‍ദിച്ച് ബജ്റം​ഗ്ദൾ പ്രവർത്തകർ

0
മുംബൈ: മഹാരാഷ്ട്രയിൽ മുസ്ലീം കശാപ്പുകാരന് കാളയെ വിൽക്കാൻ പദ്ധതിയിട്ടെന്ന് ആരോപിച്ച്...