പത്തനംതിട്ട: പെട്രോൾ – ഡീസൽ വർദ്ധനവ് എല്ലാ മേഖലയിലും വൻ വില വർദ്ധനവ് സൃഷ്ടിച്ചിരിക്കുകയാണെന്ന് ഡി.സി. സി ജനറൽ സെക്രട്ടറി എലിസബേത്ത് അബു ആരോപിച്ചു.
പെട്രോൾ ഡീസൽ വില വർദ്ധനവിനെതിരെ കെ.പി.സി.സി അഹ്വാനമനുസരിച്ച് മൈലപ്രാ പള്ളിപ്പടി പെട്രോൾ പമ്പിന് മുന്നിൽ നടന്ന ധർണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡന്റ് മാത്യുതോമസ് ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. ഐ. എൻ.ടി. യു.സി ജനറൽ സെക്രട്ടറി പി.കെ. ഗോപി, ഡി.സി.സി ഏക്സിക്യൂട്ടിവ് അംഗം സലിം പി. ചാക്കോ, ഡി.സി.സി അംഗങ്ങളായ റെജി മാത്യു, ജെയിംസ് കീക്കരിക്കാട്ട്, ബിനു മൈലപ്രാ, ബേബി മൈലപ്രാ,
ബ്ലോക്ക് ജനറൽ സെക്രട്ടറിമാരായ വിൽസൺ തുണ്ടിയത്ത്, ബിജു ശമുവേൽ, എം.കെ. സുരേന്ദ്രൻ, അനിത മാത്യു ഗ്രാമ പഞ്ചായത്ത് അംഗം അനിത മാത്യു, സുമിത് ചിറയ്ക്കൽ, ലിബു മാത്യു, ജോബി മണ്ണാറാക്കുളഞ്ഞി, എൽസി ഈശോ തുടങ്ങിയവർ പ്രസംഗിച്ചു. ശോശാമ്മ ജോൺസൺ, സുനിൽകുമാർ എസ്., ജനകമ്മ ശ്രീധരൻ, മഞ്ജു സന്തോഷ്, ബിന്ദു ബിനു എന്നിവർ ധർണ്ണയ്ക്ക് നേതൃത്വം നൽകി.