ഇന്ധനവില തുടർച്ചയായി വർദ്ധിപ്പിച്ച് കേന്ദ്ര സർക്കാർ പകൽകൊള്ള നടത്തുന്നു : പി. മോഹൻരാജ്

For full experience, Download our mobile application:
Get it on Google Play

മേക്കൊഴൂർ : ഇന്ധനവില തുടർച്ചയായി വർദ്ധിപ്പിച്ച് പകല്‍ക്കൊള്ള നടത്തുകയാണ് കേന്ദ്രസര്‍ക്കാർ ചെയ്യുന്നതെന്ന് കെ.പി.സി.സി അംഗം പി. മോഹൻരാജ് ആരോപിച്ചു. പെട്രോള്‍, ഡീസൽ വിലവർദ്ധനവിൽ പ്രതിഷേധിച്ച് കോണ്‍ഗ്രസ് നടത്തുന്ന പ്രത്യക്ഷസമരങ്ങളുടെ ഭാഗമായി എ.ഐ.സി.സി ആഹ്വാനപ്രകാരം മേക്കൊഴൂർ പോസ്റ്റാഫീസിന് മുന്നിൽ കോൺഗ്രസ്സ് മൈലപ്രാ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ ധർണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം .

പെട്രോളിന് 24.69 രൂപയും ഡീസലിന് 26.10 രൂപയും മാത്രം അടിസ്ഥാന വിലയുള്ളപ്പോള്‍ അവയ്ക്ക് യഥാക്രമം 51.55 രൂപയും 46.19 രൂപയും നികുതി ചുമത്തി കേന്ദ്ര , സംസ്ഥാന സര്‍ക്കാരുകള്‍ വന്‍കൊള്ള നടത്തുകയാണ്. കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് വില കൂടിയപ്പോള്‍, വര്‍ധിപ്പിച്ച വിലയുടെ നികുതി വേണ്ടെന്നു വച്ച് 619.17 കോടി രൂപയുടെ ആശ്വാസമാണ് കേരളത്തിലെ ജനങ്ങള്‍ക്കു നല്‍കിയത്. അതേ മാതൃക പിന്തുടരാന്‍ കേരള സര്‍ക്കാര്‍ തയ്യാറാവണമെന്നും പി. മോഹൻരാജ് ആവശ്യപ്പെട്ടു.

കഴിഞ്ഞ മൂന്ന് മാസം കൊണ്ട് ഇന്ധനവിലയിലൂടെ മാത്രം കേന്ദ്രസര്‍ക്കാര്‍ 2.5 ലക്ഷം കോടി ശേഖരിച്ച് മോദി സര്‍ക്കാര്‍ ജനങ്ങളെ കൊള്ളയടിച്ചു. തുടര്‍ച്ചയായ ഇന്ധനവില വര്‍ധനവ് ജനങ്ങളോടുള്ള യുദ്ധപ്രഖ്യാപനമാണ് നടത്തുന്നതെന്ന് പി. മോഹൻരാജ് ചൂണ്ടിക്കാട്ടി .

മണ്ഡലം പ്രസിഡന്റ് മാത്യു തോമസ് അദ്ധ്യക്ഷത വഹിച്ചു. ഡി.സി. സി. ജനറൽ സെക്രട്ടറി അഡ്വ.സുനിൽ എസ്. ലാൽ , ഐ.എൻ. ടി. യൂ .സി ജില്ല ജനറൽ സെക്രട്ടറി പി.കെ. ഗോപി , ഡി.സി. സി ഏക്സിക്യൂട്ടിവ് അംഗം സലിം പി. ചാക്കോ , ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തോമസ് മാത്യു , ജെയിംസ് കീക്കരിക്കാട്ട് , ബേബി മൈലപ്രാ , ജേക്കബ് വർഗ്ഗീസ് , വിൽസൺ തുണ്ടിയത് , ബിജു ശമുവേൽ , മാത്യു എബ്രഹാം , ഏൽസി ഈശോ , സി.എ. തോമസ് , പ്രേമാ സുരാജ് , സ്മിത എലിസബേത്ത്, ശോശാമ്മ ജോൺസൺ , ആർ.പ്രകാശ് , കെ ജി .ഈശോ , കെ.കെ. മാത്യു എന്നിവർ പ്രസംഗിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അർധരാത്രി അപകടം : ഇടിച്ച വാഹനം നിർത്തിയില്ല ; രക്തം വാർന്ന് റോഡിൽ കിടന്നത്...

0
കോഴിക്കോട്: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഓടക്കുന്ന് കണ്ടംപാറക്കല്‍...

ബ്രിക്‌സ് ഉച്ചകോടി : പ്രധാനമന്ത്രി ഒരുക്കിയ വിരുന്നിൽ വിളമ്പിയത് വെജിറ്റേറിയൻ വിഭവങ്ങൾ

0
ഡൽഹി: ഡൽഹിയിൽ നടക്കുന്ന ഉച്ചകോടിയുടെ ഭാഗമായി ലോകനേതാക്കൾക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി...

പോലീസ് സംഘത്തിന് നേരെ ആക്രമണം ; പ്രതിയായ യുവാവ് പിടിയിൽ

0
തിരുവനന്തപുരം: അരുവിക്കരയിൽ പോലീസ് സംഘത്തിന് നേരെ ആക്രമണം. പോലീസ് ജീപ്പിന്റെ ചില്ലുകൾ...

ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം ; സ്കൂട്ടർ യാത്രികൻ മരിച്ചു

0
കൊട്ടാരക്കര: കൊല്ലം കൊട്ടാരക്കര വാളകത്ത് ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ ദാരുണമായ...