പൊന്നാനിയിൽ ട്രിപ്പിൾ ലോക്ക് ഡൗൺ ; 1500 പേർക്ക് കൊവി‍ഡ് പരിശോധന

For full experience, Download our mobile application:
Get it on Google Play

മലപ്പുറം : മലപ്പുറത്ത് പൊന്നാനി താലൂക്കിൽ ട്രിപ്പിൾ ലോക്ക് ഡൗൺ ഏർപ്പെടുത്താൻ തീരുമാനം. കൊവിഡ് രോഗികളുടെ എണ്ണം ഉയരുന്നതും ഉറവിടമറിയാത്ത കേസുകൾ ദിനം പ്രതി കൂടുന്നതും കണക്കിലെടുത്താണ് തീരുമാനം. മലപ്പുറം ജില്ലയിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയാണെന്ന് മന്ത്രി കെ ടി ജലീൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞതിന് പിന്നാലെയാണ് തീരുമാനം വരുന്നത്.

പൊന്നാനി താലൂക്ക് ആകെ കണ്ടെയ്ൻമെന്റ്   സോണാക്കും. 9 പ‌ഞ്ചായത്തുകളും കണ്ടെയ്ൻമെന്റ്  സോണാക്കാനാണ് ശുപാർശ. ജില്ലാ ഭരണകൂടമാണ് ശുപാർശ നൽകിയത്. താലൂക്കിലെ 1500 പേർക്ക് കൊവി‍ഡ് പരിശോധന നടത്തും. ആവശ്യമെങ്കിൽ പരിശോധന വ്യാപിപ്പിക്കുമെന്ന് മന്ത്രി കെ ടി ജലീൽ അറിയിച്ചു. പരിശോധനയ്ക്കായി സ്വകാര്യ ആശുപത്രികളുടെയും സഹായം തേടാനാണ് തീരുമാനം.

സമൂഹ വ്യാപനമറിയുന്നതിനായി നടത്തിയ സെന്റിനല്‍ സർവൈലൻസ് പരിശോധനയിലാണ് മലപ്പുറം എടപ്പാളിൽ സ്വകാര്യ ആശുപത്രിയിലെ രണ്ട് ഡോക്ടർമാർക്കും മൂന്നു നഴ്സുമാർക്കും കൊവിഡ് സ്ഥിരീകരിച്ചത്. ആശുപത്രിയിലെ രോഗികളടക്കം നിരവധി പേരുമായി സമ്പർക്കമുള്ളവരാണ് ആരോഗ്യ പ്രവർത്തകർ. ഈ ആശുപത്രിയിലേക്ക് രോഗികളും പൊതുജനങ്ങളും പ്രവേശിക്കുന്നത് നിരോധിച്ചിട്ടുണ്ട്. ആശുപത്രിയിൽ ചികിത്സയിലുള്ള രോഗികളുടെ സ്രവം പരിശോധനക്ക് അയച്ചു.

രോഗം സ്ഥിരീകരിച്ച ആരോഗ്യ പ്രവർത്തകർ ജോലി ചെയ്തിരുന്ന രണ്ട് ആശുപത്രികളിൽ നിന്നായി ഇരുപത്തി ഒന്നായിരം പേരുടെ സമ്പർക്ക പട്ടികയാണ് ആരോഗ്യ വകുപ്പിന് കിട്ടിയിട്ടുള്ളത്. ഈ സാഹചര്യത്തിലാണ് ഇന്ന് സ്ഥിതിഗതികൾ വിലയിരുത്താൻ മന്ത്രി കെ ടി ജലീലിന്റെ നേതൃത്വത്തിൽ യോഗം ചേർന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...