പെട്രോള്‍ വില നൂറിലെത്തും ; ഡീസല്‍ ലിറ്ററിന് 52 പൈസയും പെട്രോളിന് 19 പൈസയും കൂടി

For full experience, Download our mobile application:
Get it on Google Play

കൊച്ചി : കൊവിഡിനിടയില്‍ ജനങ്ങളുടെ ആശങ്ക കൂട്ടി ഇന്ധനവില. രാജ്യത്ത് ഇന്നും പെട്രോള്‍,ഡീസല്‍ വില കൂട്ടി. ഡീസല്‍ ലിറ്ററിന് 52 പൈസയും പെട്രോളിന്  19 പൈസയുമാണ് കൂട്ടിയത്. തുടര്‍ച്ചയായ പതിനേഴാം ദിവസമാണ് ഇന്ധനവില കൂട്ടുന്നത്.

കഴിഞ്ഞ 17 ദിവസത്തിനിടെ പെട്രോളിന് 8. 52 രൂപയും ഡീസലിന് 9. 50 രൂപയുമാണ് കൂട്ടിയത്. കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 80.02 രൂപയും ഡീസലിന് 75.17 രൂപയുമാണ് ചൊവ്വാഴ്ചത്തെ വില. വിലവര്‍ദ്ധനയ്ക്കെതിരെ രാജ്യത്ത് പ്രതിഷേധനം ശക്തമായിക്കൊണ്ടിരിക്കുകയാണ്.

രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയില്‍ വില കുത്തനെ ഇടിയുന്നത് പെട്രോളിനും ഡീസലിനും കാര്യമായ വിലക്കുറവുണ്ടാക്കുമെന്നു കരുതി ജനങ്ങള്‍ സന്തോഷിച്ചിരുന്നു. എന്നാല്‍ പ്രതീക്ഷകള്‍ക്ക് വിപരീതമായി വില ഉയരുകയാണ് ചെയ്യുന്നത്. കേന്ദ്ര സര്‍ക്കാര്‍ എക്‌സൈസ് നികുതി വര്‍ധിപ്പിച്ചതിനെ തുടര്‍ന്നാണ് വിലവര്‍ദ്ധിപ്പിക്കേണ്ട സാഹചര്യമുണ്ടായതെന്നാണ് എണ്ണക്കമ്പിനികളുടെ വാദം.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പാലക്കാട് ഡി.എം.എഫ് നേതാക്കൾ വീണ്ടും സിപിഐഎമ്മിൽ; പി.കെ. ശശിക്ക് തിരിച്ചടി

0
പാലക്കാട്: പി കെ ശശിയുടെ നേതൃത്വത്തില്‍ രൂപീകരിച്ച ഡിഎംഎഫ് പാലക്കാട് മണ്ഡലം...

ആംബുലൻസിലെ സ്ട്രോബ് ലൈറ്റുകൾ മറ്റ് വാഹനങ്ങളിൽ; അനധികൃത മോഡിഫിക്കേഷനെതിരെ ഹൈക്കോടതി

0
കൊച്ചി: വാഹനങ്ങളിലെ അനധികൃത മോഡിഫിക്കേഷനെതിരെ കടുത്ത നിലപാട് സ്വീകരിച്ച് ഹൈക്കോടതി. സ്വമേധയാ...

പയ്യന്നൂർ ചികിത്സാ പിഴവ്; കുട്ടിയുടെ വീട്ടിലെത്തി ബാലാവകാശ കമ്മീഷൻ

0
കണ്ണൂര്‍: പയ്യന്നൂരിലെ ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ മരിച്ച ഒന്നര വയസുകാരന്റെ വീട്ടിലെത്തി...

പണമിടപാടുകൾ കൂടുതൽ സുതാര്യമാക്കാൻ ദേവസ്വം ബോർഡ്; തുടക്കം ശബരിമലയിൽ

0
പത്തനംതിട്ട: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രങ്ങളിലെ പണമിടപാടുകള്‍ ഡിജിറ്റലാക്കാന്‍ നീക്കം....