പത്തനംതിട്ട : അടിക്കടി ഉണ്ടാകുന്ന പെട്രോൾ, ഡീസൽ വിലവർദ്ധനവിൽ പ്രതിഷേധിച്ച് ഓട്ടോ ടാക്സി ആൻഡ് ലൈറ്റ് മോട്ടോർ വർക്കേഴ്സ് യൂണിയൻ സി.ഐ.ടി.യു പത്തനംതിട്ട ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പത്തനംതിട്ട ഹെഡ് പോസ്റ്റ് ഓഫീസ് മുന്നിൽ നടന്ന മാർച്ചും ധർണയും നടത്തി.
കെ വൈ ബേബിയുടെ അധ്യക്ഷതയിൽ യൂണിയൻ സംസ്ഥാന കമ്മറ്റിഅംഗം കെ അനിൽകുമാർ ധര്‍ണ്ണ ഉത്‌ഘാടനം ചെയ്തു . യൂണിയൻ ഏരിയാ സെക്രട്ടറി ഇ കെ ബേബി സ്വാഗതവും പ്രിയ ജയൻ നന്ദിയും പറഞ്ഞു. സിഐടിയു ജില്ലാ കമ്മിറ്റി അംഗം ടി പി രാജേന്ദ്രൻ യോഗത്തിനു അഭിവാദ്യം ചെയ്തു. കെ എൻ മനോഹരൻ, പാപ്പച്ചൻ, ജോസ് കരിമ്പനാകുഴി, അശോകൻ ഓമല്ലൂർ, ഷിബു, ബാബു കുമ്പഴ, ഷെമീർ, മോഹനൻ എന്നിവർ സംസാരിച്ചു.