മൈലപ്രാ: പെട്രോള്‍, ഡീസൽ , പാചകവാതക വിലവർദ്ധനവിനെതിരെ കോൺഗ്രസ്സ് മൈലപ്രാ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്തിലെ വിവിധ കേന്ദ്രങ്ങളിൽ നടന്നുവന്ന പ്രതിഷേധ സദസുകളുടെ സമാപനം പത്തരപ്പടിയിൽ ഡി.സി. സി ജനറൽ സെക്രട്ടറി എലിസബേത്ത് അബു ഉദ്ഘാടനം ചെയ്തു.
ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ ശോശമ്മ ജോൺസൺ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം പ്രസിഡന്റ് മാത്യു തോമസ്, സലിം പി. ചാക്കോ , ജെയിംസ് കീക്കരിക്കാട്ട് , വിൽസൺ തുണ്ടിയത്ത് , ബിജു ശമുവേൽ, സുനിൽ കുമാർ എസ്, അനിത തോമസ്, മഞ്ജു സന്തോഷ്, ലിബു മാത്യു , പി.എ. ജോൺസൺ, മാത്തുക്കുട്ടി വർഗ്ഗീസ്, ബിന്ദു ബിനു, കെ.കെ. പ്രസാദ് , എൻ. പ്രദീപ്കുമാർ, ജോർജ്ജ് യോഹന്നാൻ, സി.എ.തോമസ് തുടങ്ങിയവർ പ്രസംഗിച്ചു.
രാജേഷ് രാജൻ, സിബി ജേക്കബ് , ആഷ്ലി എം. ഡാനിയേൽ, ജോയൽ തോമസ് , രഞ്ജിത്ത് കെ.
പ്രസാദ് , അഭിജിത്ത് കുമാർ, ജസ്റ്റിൻ മാത്യൂ തുടങ്ങിയവർ പ്രതിഷേധ സദസ്സിന് നേതൃത്വം നൽകി.