മൈലപ്രാ : പെട്രോൾ, ഡീസൽ, പാചകവാതകവില ക്രമാതീതമായി വർധിപ്പിച്ച് ജനങ്ങളെ കൊള്ളയടിക്കുന്ന കേന്ദ്ര സർക്കാരും അതിന്റെ വിഹിതം പറ്റുന്ന സംസ്ഥാന സർക്കാരിന്റെയും നിലപാട് പ്രതിഷേധാർഹമാണെന്ന് കെ.പി.സി.സി അംഗം പി. മോഹൻ രാജ് പറഞ്ഞു.
പെട്രോളിയം ഉൽപ്പന്നങ്ങളുടെ വില വർദ്ധനവിൽ പ്രതിഷേധിച്ച് എ.ഐ.സി.സി യുടെ ആഹ്വാനമനുസരിച്ച് ഒരാഴ്ചക്കാലം കോൺഗ്രസ്സ് മൈലപ്രാ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തുന്ന
പ്രക്ഷോഭങ്ങളുടെ പഞ്ചായത്ത് തല ഉദ്ഘാടനം നിർവ്വഹിക്കുകയായിരുന്നു അദ്ദേഹം.
ബൂത്ത് പ്രസിഡന്റ് ലിബു മാത്യു ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം പ്രസിഡന്റ് മാത്യൂ തോമസ് , ഡി.സി.സി ഏക്സിക്യൂട്ടിവ് അംഗം സലിം പി.ചാക്കോ, ജെയിംസ് കീക്കരിക്കാട്ട്, വിൽസൺ തുണ്ടിയത്ത് , ജെസി വർഗ്ഗീസ് , കെ.കെ. പ്രസാദ് , മഞ്ജു സന്തോഷ്, എൻ. പ്രദീപ് കുമാർ, ജോർജ്ജ് യോഹന്നാൻ , ആകാശ് മാത്യു വർഗ്ഗീസ് , അഭിജിത്ത് കുമാർ കെ., സോണി സാം , ആകാശ് ബിജു, സിബി ജേക്കബ്ബ് ,
ജെബിൻ വാഹാനിയിൽ, തുടങ്ങിയവർ പ്രസംഗിച്ചു.
ജൂലൈ പതിനൊന്നിന് തടിയിൽപ്പടിയിൽ ഡി.സി.സി അംഗം ജോഷ്വാ മാത്യുവും ജൂലൈ പന്ത്രണ്ടിന് മേക്കൊഴൂരിൽ ഡി.സി.സി വൈസ് പ്രസിഡന്റ് റോബീൻ പീറ്ററും ജൂലൈ പതിമൂന്നിന് മണ്ണാറക്കുളഞ്ഞിയിൽ ഡി.സി.സി അംഗം ജെയിംസ് കീക്കരിക്കാട്ടും ജൂലൈ പതിനാലിന് കുമ്പഴ വടക്ക് ബ്ലോക്ക് ജനറൽ സെക്രട്ടറി വിൽസൺ തുണ്ടിയത്തും ജൂലൈ പതിനഞ്ചിന് ബ്ലോക്ക് ഏക്സിക്യൂട്ടിവ് അംഗം എൽസി ഈശോയും ജൂലൈ പതിനാറിന് ഡി.സി.സി ജനറൽ സെക്രട്ടറി എലിസബേത്ത് അബുവും ജൂലൈ പതിനേഴിന് യൂത്ത് കോൺഗ്രസ്സ് സംസ്ഥാന ജനറൽ സെക്രട്ടറി രാഹുൽ മാംങ്കൂട്ടത്തിലും ജുലൈ പതിനെട്ടിന് കോട്ടമലയിൽ ഐ.എൻ.ടി.യു.സി ജില്ല ജനറൽ സെക്രട്ടറി പി.കെ.ഗോപിയും പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്യും.