വാടകക്കെടുത്ത ക്യാമറകളും ലെന്‍സുകളും ഓണ്‍ലൈന്‍ സൈറ്റ് വഴി മറിച്ചു വിറ്റു

For full experience, Download our mobile application:
Get it on Google Play

കൊല്ലം : വാടകക്കെടുത്ത ക്യാമറകളും ലെന്‍സുകളും ഓണ്‍ലൈന്‍ സൈറ്റിലിട്ടു മറിച്ചു വിറ്റ കേസിലെ പ്രതിയെ വര്‍ക്കല – അയിരൂര്‍ പോലീസ് അറസ്റ്റുചെയ്തു. കൊല്ലം കാവനാട് മീനത്ത് ചേരി കളിയില്‍ കിഴക്കതില്‍ ബിനു കൃഷ്ണന്‍(28) ആണ് പിടിയിലായത്. ചെമ്മരുതി മുട്ടപ്പലം കുമിളി റോഡില്‍ കാട്ടില്‍ വീട്ടില്‍ ഡിലിജന്റ് ബ്ലസിയുടെ 2.5 ലക്ഷം രൂപയുടെ ക്യാമറയും 75,000 രൂപയുടെ രണ്ടു ലെന്‍സുമാണ് പ്രതി വാടകയ്ക്കു എടുത്ത് മുങ്ങിയത്.

ക്യാമറ വാടകയ്ക്കു നല്‍കാനുണ്ടെന്ന് ഓണ്‍ലൈന്‍ വഴി പരസ്യം കണ്ട് പ്രതി ബ്ലസിയെ സമീപിക്കുകയായിരുന്നു. തുടര്‍ന്ന് ബിനു കൃഷ്ണന്‍ ചെന്നൈയിലെക്ക് കടന്നു. ശേഷം ക്യാമറയും ലെന്‍സുകളും അവിടെ ഓണ്‍ലൈനായി വിറ്റു. തുടര്‍ന്നു നാട്ടിലെത്തി ഒളിവില്‍ കഴിയവേയാണ് ഓച്ചിറയില്‍ നിന്ന് അയിരൂര്‍ പോലീസ് പിടികൂടിയത്. ഡിവൈഎസ്പി എന്‍.ബാബുക്കുട്ടന്‍, അയിരൂര്‍ എസ്‌എച്ച്‌ഒ വി.കെ.ശ്രീജേഷ്, എസ്‌ഐ ആര്‍.സജീവ്, ഗ്രേഡ് എസ്‌ഐ സുനില്‍കുമാര്‍, എഎസ്‌ഐ ബി.ശ്രീകുമാര്‍, സിപിഒമാരായ വി.സജീവ്, സുജിത് എന്നിവര്‍ ഉള്‍പ്പെട്ട സംഘമാണ് പ്രതിയെ അറസ്റ്റു ചെയ്തത്. കൊല്ലം കിളിക്കൊല്ലൂര്‍ സ്റ്റേഷനിലും പ്രതിയുടെ പേരില്‍ സമാനമായ കേസുകള്‍ നിലവിലുള്ളതായി പോലീസ് അറിയിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മണി മ്യൂൾ അക്കൗണ്ടുകൾക്കെതിരെ ഹൈക്കോടതിയുടെ കടുത്ത നിലപാട്; ഹർജിക്കാരിക്കെതിരെ എഫ്‌ഐആർ

0
കൊച്ചി: മണി മ്യൂള്‍ അക്കൗണ്ടുകള്‍ക്ക് എതിരെ കര്‍ശനമായ നടപടി നിര്‍ദേശിച്ച് കേരള...

ഹോർമൂസ് വിവാദത്തിൽ ട്രംപിന്റെ പുതിയ നീക്കം; പ്രഖ്യാപനത്തിൽ നിന്ന് പിന്മാറി

0
വാഷിങ്ടൺ: ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന ചരക്കുകപ്പലുകൾക്ക് 20 ശതമാനം 'റീഇംബഴ്‌സ്‌മെന്റ് ഫീസ്'...

പാലക്കാട് ഡി.എം.എഫ് നേതാക്കൾ വീണ്ടും സിപിഐഎമ്മിൽ; പി.കെ. ശശിക്ക് തിരിച്ചടി

0
പാലക്കാട്: പി കെ ശശിയുടെ നേതൃത്വത്തില്‍ രൂപീകരിച്ച ഡിഎംഎഫ് പാലക്കാട് മണ്ഡലം...

ആംബുലൻസിലെ സ്ട്രോബ് ലൈറ്റുകൾ മറ്റ് വാഹനങ്ങളിൽ; അനധികൃത മോഡിഫിക്കേഷനെതിരെ ഹൈക്കോടതി

0
കൊച്ചി: വാഹനങ്ങളിലെ അനധികൃത മോഡിഫിക്കേഷനെതിരെ കടുത്ത നിലപാട് സ്വീകരിച്ച് ഹൈക്കോടതി. സ്വമേധയാ...