തോട്ടപ്പുഴശ്ശേരി: പെട്രോൾ ഡീസൽ വില വർധനവിന് എതിരെ രാജീവ് യൂത്ത് ഫൗണ്ടേഷൻ പ്രവര്‍ത്തകര്‍ പ്രധിഷേധ പ്രകടനം നടത്തി. തോട്ടപ്പുഴശ്ശേരി പഞ്ചായത്ത് ഓഫീസ് മുന്നിൽ നിന്നും ബൈക്കും ഓട്ടോറിക്ഷയും ഉള്‍പ്പെടെയുള്ള വാഹനങ്ങൾ തള്ളിക്കൊണ്ടുള്ള പ്രതിഷേധ പ്രകടനം നെടുംപ്രയാർ പെട്രോൾ പമ്പിന് മുമ്പില്‍ സമാപിച്ചു.
തുടർന്ന് നടന്ന പ്രതിഷേധ സമ്മേളനം കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സി വി ഗോപാലകൃഷ്ണൻ ഉത്ഘാടനം ചെയ്തു. രാജീവ് യൂത്ത് ഫൗണ്ടേഷൻ ചെയർമാൻ തോമസ് പുത്തൂർ അധ്യക്ഷത വഹിച്ചു. കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് അംഗം എൽസി ക്രിസ്റ്റഫർ, ജനറൽ സെക്രട്ടറി ഷിജിൻ വർഗീസ്, വൈസ് ചെയർമാൻ ഷിജു തയ്പറമ്പിൽ, യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം സെക്രട്ടറി ലഞ്ചു, മനോഷാ കൈതമംഗലത്ത്, ലിജോ ചിറയിറമ്പ്, മനോഹ കൈതമംഗലത്ത് , സാം ചിറയിറമ്പ്, ബൂത്ത് പ്രസിഡന്റ് തോമസ് ചാക്കോ, ലക്ഷ്മണൻ എന്നിവർ പങ്കെടുത്തു.