പത്തനംതിട്ട : രാജ്യത്ത് കനത്ത പ്രതിക്ഷേധം ഉയരുമ്പോഴും പെട്രോളിയം ഉത്പന്നങ്ങൾക്ക് ദിനംപ്രതി വില വർദ്ധിപ്പിച്ച് നരേന്ദ്ര മോഡി ഇന്ത്യൻ ജനതയെ വെല്ലുവിളിക്കുകയാണെന്ന് ആർ എസ് പി സംസ്ഥാന സെക്രട്ടറി എ.ഏ അസീസ് പറഞ്ഞു. പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില വർദ്ധനവിനെതിരെ സംസ്ഥാന വ്യാപകമായി പെട്രോൾ പമ്പുകൾക്കു മുൻപിൽ ആർ എസ് പി സഘടിപ്പിച്ച പ്രതിഷേധ സമരത്തിന്റെ സംസ്ഥാനതല ഉത്‌ഘാടനം പത്തനംതിട്ടയിൽ നിർവഹിച്ചുകൊണ്ടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാന സെക്രട്ടറിയേറ്റ് അംഗകളായ അഡ്വ.ടി സി വിജയൻ, അഡ്വ.പി.സി പ്രസന്ന കുമാർ, തോമസ് ജോസഫ്, ടി എം സുനിൽ കുമാർ, ആർ എം ഭട്ടതിരി, ജില്ലാ സെക്രട്ടറി ജോർജ്ജ് വർഗീസ്, ജോൺസ് യോഹന്നാൻ എന്നിവർ പ്രസംഗിച്ചു.