കളമശ്ശേരിയിൽ പെട്രോൾ പമ്പ് ജീവനക്കാർക്ക് ക്രൂരമർദനം ; ആറു പേരെ കസ്റ്റഡിയിലെടുത്തു

For full experience, Download our mobile application:
Get it on Google Play

കൊച്ചി: എറണാകുളം കളമശ്ശേരിയിൽ പെട്രോൾ പമ്പ് ജീവനക്കാർക്ക് ക്രൂരമർദനം. സിഎൻജി നിറക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കമാണ് മർദനത്തിൽ കലാശിച്ചത്. ആറു പേരെ കളമശ്ശേരി പോലീസ് കസ്റ്റഡിയിലെടുത്തു. നെടുമ്പാശേരി സ്വദേശി മുഹമ്മദ് സുഹൈൽ, കളമശേരി സ്വദേശികളായ വിഷ്ണുജിത്, ബിനിഷാദ്, മലപ്പുറം സ്വദേശി മുഹമ്മദ് അസ്ലം, ആലുവ സ്വദേശി വിഷ്ണു, വരാപ്പുഴ സ്വദേശിയായ റിഫാസ എന്നിവരെയാണ് പിടിയിലായിരിക്കുന്നത്. ഇന്നലെ അർധരാത്രിയാണ് പത്തടിപ്പാലത്തെ പെട്രോൾ പമ്പിൽ സംഘർഷമുണ്ടായത്. സി.എൻ.ജി നിറക്കുമ്പോൾ വാഹനത്തിൽ നിന്ന് യാത്രക്കാരോട് ഇറങ്ങിനിൽക്കാൻ പെട്രോൾ പമ്പ് ജീവനക്കാർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇതിന് പ്രതികൾ തയ്യാറായില്ല. തുടർന്ന് ജീവനക്കാരും പ്രതികളും തമ്മിൽ തർക്കമുണ്ടായി. ഇതിന്റെ വൈരാഗ്യമാണ് ക്രൂരമർദനത്തിലേക്ക് നയിച്ചത്. പെട്രോൾ പമ്പ് ജീവനക്കാരായ ഒഡീഷ സ്വദേശി നിവേദ് നായിക്, റാന്നി സ്വദേശി വിവേക് എന്നിവർക്കാണ് മർദനമേറ്റത്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 94473 66263 /0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അപ്രഖ്യാപിത പവർ കട്ട് ; വൈറ്റില കെ.എസ്.ഇ.ബി ഓഫീസ് ഉപരോധിച്ച് നാട്ടുകാർ

0
വൈറ്റില : നാലുദിവസമായി തുടരുന്ന അപ്രഖ്യാപിത പവർ കട്ടിൽ പ്രതിഷേധിച്ച് ശനിയാഴ്ച...

രമ്യാ ഹരിദാസ് ഉൾപ്പെട്ട കയ്യാങ്കളി : ഒതുക്കിത്തീർക്കാൻ പാർട്ടി ശ്രമം ; കെപിസിസിക്ക്...

0
തിരുവനന്തപുരം : ചിറയിൻകീഴിൽ വെള്ളിയാഴ്ച രാത്രി രമ്യാ ഹരിദാസ് എം.എൽ.എ.യും ജില്ലാപ്പഞ്ചായത്തംഗം...

ചരിത്രമെഴുതി ജർമ്മൻ ബഹിരാകാശ സ്റ്റാർട്ടപ്പ് : ഇസാർ എയറോസ്പേസിന്റെ റോക്കറ്റ് വിക്ഷേപണം വിജയം

0
ബെർലിൻ: യൂറോപ്യൻ ഭൂഖണ്ഡത്തിനുള്ളിൽ നിന്നുള്ള ആദ്യത്തെ വിജയകരമായ ഓർബിറ്റൽ ബഹിരാകാശ വിക്ഷേപണം...

നേപ്പാളിലെ മിന്നൽ പ്രളയത്തിന് പിന്നാലെ കാണാതായവർക്കായുള്ള തിരച്ചിൽ തുടരുന്നു

0
നേപ്പാൾ: നേപ്പാളിലെ മിന്നൽ പ്രളയത്തിന് പിന്നാലെ കാണാതായവർക്കായുള്ള തിരച്ചിൽ തുടരുന്നു. 5,000-ത്തിലധികം...