തണ്ണിത്തോട്ടിലെ പെട്രോൾ പമ്പ് പൂട്ടിക്കുവാൻ സി പി എം പ്രാദേശിക നേതാക്കൾ ശ്രമം നടത്തുന്നതായി പെട്രോൾ പമ്പ് ഉടമയുടെ പരാതി

For full experience, Download our mobile application:
Get it on Google Play

കോന്നി : തണ്ണിത്തോട്ടിൽ പ്രവർത്തിക്കുന്ന പെട്രോൾ പമ്പ് പൂട്ടിക്കുവാൻ സി പി എം പ്രാദേശിക നേതാക്കൾ ശ്രമം നടത്തുന്നതായി പെട്രോൾ പമ്പ് ഉടമയുടെ പരാതി. പമ്പിന്റെ മുന്നിലൂടെ കാവ് ജംഗ്ഷൻ ഭാഗത്തേക്ക് പുതിയതായി ഓടയുടെ നിർമ്മാണ പ്രവർത്തനങ്ങൾ നടന്നു വരികയാണ്. പെട്രോൾ പമ്പിലേക്ക് വലിയ വാഹനങ്ങൾ കടന്നു വരുന്നതിനാൽ വലിയ ഭാരം താങ്ങാൻ കഴിയുന്ന സ്‌ലാബുകൾ സ്ഥാപിക്കണം എന്നും ഇത് പമ്പ് ഉടമ സ്ഥാപിക്കാമെന്ന് പൊതുമരാമത്ത് നിരത്ത് വിഭാഗത്തെ അറിയിക്കുകയും ഇവർ ഇതിന് അനുമതി നൽകുകയും ചെയ്തു. എന്നാൽ നിർമ്മാണ പ്രവർത്തികൾ നടക്കുന്നതിനിടെ പൊതുമരാമത്ത് വിഭാഗത്തിന് നിർമ്മാണത്തിൽ കയ്യേറ്റം നടക്കുന്നുണ്ട് എന്ന് പരാതി ലഭിക്കുകയും നിർമ്മാണം നിർത്തി വെക്കുവാൻ ഉത്തരവ് ഇടുകയുമായിരുന്നു.

എന്നാൽ പ്രദേശത്തെ ചില സിപിഎം പ്രാദേശിക നേതാക്കളുടെ ഇടപെടൽ മൂലമാണ് സ്റ്റോപ്പ്‌ മെമ്മോ നൽകിയത് എന്ന് പമ്പ് ഉടമ ആരോപിക്കുന്നു. സംഭവത്തിൽ പ്രതിഷേധിച്ച് പമ്പ് ഉടമ പെട്രോൾ പമ്പ് അടച്ചിടുകയും ചെയ്തു. തണ്ണിത്തോട്ടിലെ സിപിഎം പ്രാദേശിക നേതൃത്വം കാലങ്ങളായി തന്നെ ഉപദ്രവിക്കുകയാണെന്നും സിപിഎം മുൻ ലോക്കൽ സെക്രട്ടറി പ്രവീൺ പ്രസാദ്, ലോക്കൽ സെക്രട്ടറി സുഭാഷ്, ലോക്കൽ കമ്മറ്റി അംഗം അജീഷ് തുടങ്ങിയവർ ഇയാളെ സ്ഥിരമായി ഭീഷണിപെടുത്തുകയും ചെയ്യുന്നുണ്ട് എന്ന് കാണിച്ച് ഇയാൾ വിഡിയോയും ശബ്ദ സന്ദേശവും പ്രചരിപ്പിക്കുകയും ചെയ്തു. തുടർന്ന് നാട്ടുകാർ അടക്കം സിപിഎം പ്രദേശിക നേതാക്കൾക്ക് എതിരെ കടുത്ത പ്രതിഷേധത്തിലാണ് ഇപ്പോൾ. തണ്ണിതോട്ടിൽ മറ്റ് പെട്രോൾ പമ്പുകൾ ഒന്നും ഇല്ലാതെ ഇരുന്ന സമയത്താണ് ചിറ്റാർ സ്വദേശിയായ പമ്പ് ഉടമ തണ്ണിത്തോട്ടിൽ പെട്രോൾ പമ്പ് പ്രവർത്തനം ആരംഭിക്കുന്നത്. മുൻപ് കിലോമീറ്ററുകൾ സഞ്ചരിച്ചാണ് ഇവർ വാഹനങ്ങളിൽ പെട്രോൾ നിറക്കാൻ ചിറ്റാറിലും കോന്നിയിലും പെട്രോൾ പമ്പുകളിൽ പൊയ്കൊണ്ടിരുന്നത്. ഇത്തരത്തിൽ ഉള്ള പമ്പ് പൂട്ടിക്കാൻ ഇവർ നടത്തുന്ന ശ്രമമാണ് ഇതെന്നും പ്രദേശവാസികൾ ആരോപിക്കുന്നു

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...