കടുത്തുരുത്തി: കിണറ്റില്‍ നിന്നും പെട്രോള്‍ പമ്പ് ജീവനക്കാരന്റെ മൃതദേഹം കണ്ടെത്തി. ആലുവ പള്ളിപറമ്പില്‍ റോയ് മാത്യു(42)വിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. പെട്രോള്‍ പമ്പിന് സമീപമുള്ള കിണറ്റില്‍ നിന്നാണ് ഇയാളുടെ മൃതദേഹം കണ്ടെത്തിയത്.
ഇന്ന് രാവിലെയാണ് റോയ് മാത്യുവിനെ പമ്പില്‍ നിന്ന് കാണാതായത്. തുടര്‍ന്ന് പമ്പില്‍ ഉള്ളവര്‍ കടുത്തുരുത്തി പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം ലഭിച്ചത്. സാമ്പത്തിക ബാധ്യതയെ തുടര്‍ന്നാണ് റോയി ആത്മഹത്യ ചെയ്തത്.