തിരുവനന്തപുരം : സംസ്ഥാനത്ത് പെട്രോള്‍ വില ഇന്ന് വീണ്ടും കൂടി. 28 പൈസയാണ് പെട്രോളിന് കൂടിയത്. എന്നാല്‍ ഡീസല്‍ വിലയില്‍ 17 പൈസ കുറയ്ക്കുകയും ചെയ്തു. ഇതോടെ കൊച്ചിയിലെ ഇന്നത്തെ പെട്രോള്‍ വില ലിറ്ററിന് 101.29 രൂപ ആയി. ഡീസല്‍ വില 95.54 രൂപയായി.
തിരുവനന്തപുരത്ത് പെട്രോളിന് 103 രൂപ 20 പൈസയും ഡീസലിന് 96 രൂപ 30 പൈസയും കോഴിക്കോട് പെട്രോളിന് 101.65 രൂപയും ഡീസലിന് 94.90 രൂപയുമാണ് ഇന്നത്തെ വില.