ഇന്നും കൊള്ള ; സംസ്ഥാനത്ത് പെട്രോള്‍ ഡീസല്‍ വില ഇന്നും വര്‍ധിച്ചു

For full experience, Download our mobile application:
Get it on Google Play

കൊച്ചി : സംസ്ഥാനത്ത് പെട്രോള്‍, ഡീസല്‍ വില ഇന്നും വര്‍ധിച്ചു. പെട്രോള്‍ ലിറ്ററിന് 24 പൈസയും ഡീസലിന് 29 പൈസയുമാണ് കൂട്ടിയത്. ഇതോടെ കൊച്ചിയില്‍ ഇന്നത്തെ പെട്രോള്‍ വില ലിറ്ററിന് 92 രൂപ 68 പൈസയും ഡീസല്‍ വില 87 രൂപ 71 പൈസയുമാണ്.

ഈ മാസം തുടര്‍ച്ചയായ ഒന്‍പതാം ദിവസമാണ് ഇന്ന് വില കൂടുന്നത്. അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ ക്രൂഡ് ഓയില്‍ വില വര്‍ധിക്കുന്നതാണ് പെട്രോളിന്റെയും ഡീസലിന്റെയും വില കൂടാന്‍ കാരണമെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ വാദം. രാജ്യത്തെ വ്യാവസായിക നഗരമായ മുംബൈയില്‍ പെട്രോള്‍ വില 98 രൂപ 65 പൈസയാണ്. വിവിധ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിനെ തുടര്‍ന്ന് നിര്‍ത്തി വെച്ചിരുന്ന ഇന്ധന വില വര്‍ധന തെരഞ്ഞെടുപ്പുകള്‍ കഴിഞ്ഞതോടെ പുനരാരംഭിച്ചിരിക്കുകയാണ്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മഴക്കെടുതി : 26 മരണം, കള്ളക്കടൽ പ്രതിഭാസത്തിന് സാധ്യത

0
തിരുവനന്തപുരം : സംസ്ഥാനത്ത് മഴയ്ക്ക് നേരിയ ശമനം വന്നെങ്കിലും മഴ ജാഗ്രത...

പ്രത്യേക പദവി റദ്ദാക്കിയതിന്റെ ഏഴാം വാർഷികം ; കനത്ത ജാഗ്രതയിൽ ജമ്മു കശ്മീർ

0
ന്യൂഡൽഹി: പ്രത്യേക പദവി എടുത്തുകളഞ്ഞതിന്റെ ഏഴാം വാർഷികത്തിൽ ജമ്മു കശ്മീർ കനത്ത...

ഇന്നോ നാളയോ കരാറൊപ്പിടുമെന്ന് യുഎസ് ; ഒമാൻ–ഇറാൻ ചർച്ചയിൽ ശുഭപ്രതീക്ഷ

0
വാഷിങ്ടൻ/ ടെഹ്റാൻ: ഹോർമുസ് കടലിടുക്ക് തുറക്കുന്നതുമായി ബന്ധപ്പെട്ട് യുഎസും ഇറാനും ഇന്നത്തോടെ...

പ്രിയദർശിനി ബസിൽ മോഷണം പതിവ് ; തമിഴ്നാട് സ്വദേശിനി പിടിയിൽ

0
ചവറ : കെഎസ്ആർടിസി പ്രിയദർശിനി ബസിലെ തിക്കിന്റെയും തിരക്കിന്റെയും മറവിൽ മോഷണം...