മനസ്സാക്ഷിയില്ലാതെ ഇന്നും പെട്രോള്‍ വില കൂട്ടി ; തിരുവനന്തപുരത്ത് പെട്രോള്‍ വില 94 കടന്നു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : രാജ്യത്ത് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഇന്ധനവില വര്‍ധിച്ച്‌ വരികയാണ്. കോവിഡ് പ്രതിസന്ധിയില്‍ പെട്ട് ജനങ്ങള്‍ നട്ടം തിരിയുന്നതിനിടെയാണ് ഇരുട്ടടി പോലെ പെട്രോള്‍-ഡീസല്‍ വിലയും ദിനംതോറും കൂടുന്നത്. ഇന്ന് പെട്രോള്‍ വില ലിറ്ററിന് 25 പൈസയാണ് വര്‍ധിച്ചത്. ഡീസലിന് 26 പൈസയും കൂടിയിട്ടുണ്ട്.

കേരളം ഉള്‍പ്പെടെ നാലു സംസ്ഥാനങ്ങളിലും പുതുച്ചേരിയിലും നിയമസഭാ തെരഞ്ഞെടുപ്പുകള്‍ നടക്കുന്ന ഘട്ടത്തില്‍ രാജ്യത്ത് ഇന്ധന വിലയില്‍ ദിനംപ്രതിയുള്ള വര്‍ധനവ് എണ്ണ കമ്പിനികള്‍ നിര്‍ത്തിവെച്ചിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പിന് പിന്നാലെ ഇന്ധനവില അടിക്കടി ഉയരുകയാണ്. തെരഞ്ഞെടുപ്പ് ഫലം വന്ന ശേഷം മെയ് നാല് മുതലാണ് രാജ്യത്ത് ഇന്ധനവിലയില്‍ വീണ്ടും മാറ്റമുണ്ടായി തുടങ്ങിയത്. തെരഞ്ഞെടുപ്പ് ഫലങ്ങള്‍ പുറത്ത് വന്ന ശേഷം ഇത് ഏഴാം തവണയാണ് ഇന്ധനവില വര്‍ധനവ് രേഖപ്പെടുത്തുന്നത്. തിരുവനന്തപുരത്ത് പെട്രോള്‍ വില 94 കടന്നിരിക്കുകയാണ്. ലിറ്ററിന് 94.10 രൂപയാണ് ഇന്നത്തെ വില. ഡീസലിന് 93.78 രൂപയും.

കേരളത്തിലെ പ്രധാന നഗരങ്ങളിലെ പെട്രോള്‍-ഡീസല്‍ വില (ലിറ്ററിന്)

ആലപ്പുഴ – 92.66 / 87.47
എറണാകുളം- 92.30 / 87.20
ഇടുക്കി – 93.49/ 88.32
കണ്ണൂര്‍- 92.65 / 87.56
കാസര്‍ഗോഡ് – 93.44/ 88.30
കൊല്ലം – 93.58/ 88.41
കോട്ടയം- 92.77/ 87.64
കോഴിക്കോട്- 92.81 / 87.70
മലപ്പുറം- 92.82 / 87.71
പാലക്കാട്- 93.10 / 87.96
പത്തനംതിട്ട- 92.90/ 87.77
തൃശ്ശൂര്‍- 92.59/ 87.48
തിരുവനന്തപുരം- 94.10/ 88.90
വയനാട് – 93.42 / 88.28

രാജ്യാന്തര വിപണിയിലെ അസംസ്‌കൃത എണ്ണ വിലയും ഡോളര്‍- രൂപ വിനിമയ നിരക്കും കണക്കാക്കിയാണ് ഓരോ ദിവസവും രാജ്യത്ത് എണ്ണ വില പുതുക്കുന്നത്. അമേരിക്കയില്‍ എണ്ണ ആവശ്യകത വര്‍ധിച്ചതും രൂപയുമായുള്ള വിനിമയത്തില്‍ ഡോളര്‍ ദുര്‍ബലമായതും കാരണം ക്രൂഡ് ഓയില്‍ വില വീണ്ടും വര്‍ധിക്കുമെന്നാണ് അധികൃതര്‍ പറയുന്നത്.

കേരളം അടക്കമുള്ള മിക്ക സംസ്ഥാനങ്ങളിലും ഇന്ധനവില റെക്കോഡ് ഉയരത്തിലാണ്. മിക്ക സംസ്ഥാനങ്ങളിലും സമ്പൂര്‍ണ അടച്ചിടല്‍ അടക്കമുള്ള കോവിഡ് പ്രതിരോധ നിയന്ത്രണങ്ങള്‍ തുടരുന്നതിനാല്‍ രാജ്യത്തെ ഇന്ധന ഉപഭോഗം കുറഞ്ഞിട്ടുണ്ട്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കള്ളപ്പണം വെളുപ്പിക്കൽ ; എഎഫ്എ പ്രസിഡന്റിന്റെ ഫോണും കമ്പ്യൂട്ടറുകളും എഫ് ബി ഐ പിടിച്ചെടുത്തു

0
ന്യൂയോർക്ക് : അർജന്റീന ഫുട്‌ബോൾ അസോസിയേഷൻ (എഎഫ്എ) പ്രസിഡന്റ് ക്ലോഡിയോ ടാപിയയുടെ...

ബിജെപി ഗുണ്ടകളെ അയക്കുന്നു ; വിദ്യാർഥികളുടെ പ്രതിഷേധത്തെ അട്ടിമറിക്കാൻ ശ്രമിക്കുന്നു ; അഭിജീത്ത് ദീപ്‌കെ

0
ന്യൂഡൽഹി : ബിജെപിക്കെതിരെ ഗുരുതരമായ ആരോപണവുമായി കോക്രോച്ച് ജനതാ പാർട്ടി (സിജെപി)...

വിദ്യാർഥി പ്രക്ഷോഭം : ഇന്ത്യമുന്നണിക്കുള്ളിൽ ഭിന്നത ; കോൺഗ്രസിന് പിന്തുണ നൽകാതെ സഖ്യകക്ഷികൾ

0
ന്യൂഡൽഹി : കേന്ദ്രസർക്കാരിനെ പ്രതിരോധത്തിലാക്കി കോൺഗ്രസ് പ്രധാനമന്ത്രിയുടെ ഓഫീസിന് മുന്നിൽ നടത്തിയ...

3 കോടിയ്ക്ക് മന്ത്രി സ്ഥാനം : കേസിൽ യുപി-ഡൽഹി അതിർത്തിയിൽ നിന്ന് രണ്ട്...

0
കോഴിക്കോട് : പ്രിയങ്ക ഗാന്ധി എംപിയുടെ ഓഫിസിന്റെ പേരു ദുരുപയോഗം ചെയ്ത്...