പാചകവാതക പ്രതിസന്ധിക്കിടെ രാജ്യത്ത് ഇന്ധന ക്ഷാമമില്ലെന്ന് ആവര്‍ത്തിച്ച് കേന്ദ്ര പെട്രോളിയം മന്ത്രാലയം

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : പാചകവാതക പ്രതിസന്ധിക്കിടെ രാജ്യത്ത് ഇന്ധന ക്ഷാമമില്ലെന്ന് ആവര്‍ത്തിച്ച് കേന്ദ്ര പെട്രോളിയം മന്ത്രാലയം. ഡീസല്‍ – പെട്രോള്‍ സ്റ്റോക്ക് ഉണ്ടെന്നും പരിഭ്രാന്തരായി ഇന്ധനം സംഭരിക്കേണ്ടതില്ലെന്നുമാണ് അറിയിപ്പ്. എല്‍.പി.ജി വിതരണത്തില്‍ അനാവശ്യ ആശങ്ക വേണ്ടെന്ന് പെട്രോളിയം മന്ത്രാലയ ജോയിന്റ് സെക്രട്ടറി സുജാത ശര്‍മ വ്യക്തമാക്കി. ഇന്ധന വിതരണത്തില്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാന്‍ പമ്പുകള്‍ക്ക് നിര്‍ദേശം നല്‍കി. ഉത്തരവ് ലംഘിച്ചാല്‍ കര്‍ശന നടപടിയുണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്. എല്ലാ സംസ്ഥാന സര്‍ക്കാരുകള്‍ക്കും ആവശ്യമായ നിര്‍ദേശം നല്‍കി. ജനങ്ങള്‍ പരിഭ്രാന്തരാകരുത്. കൃത്യമായി പാചക വാതകം ജനങ്ങള്‍ക്ക് ലഭിക്കും.

ഹോര്‍മുസ് കടലിടുക്കില്‍ കുടുങ്ങിക്കടക്കുന്ന കപ്പലുകളില്‍ ആറെണ്ണം എല്‍.പി.ജി ടാങ്കറുകള്‍. ഒരെണ്ണം എല്‍.എന്‍.ജി ടാങ്കര്‍. നാലെണ്ണം അസംസ്‌കൃത എണ്ണ ടാങ്കറുകള്‍. ഗാര്‍ഹിക ഉപഭോക്താക്കളുടെ താല്‍പ്പര്യം സംരക്ഷിക്കുകയാണ് കേന്ദ്രസര്‍ക്കാരിന്റെ പ്രഥമ പരിഗണന. എല്‍പിജി ഉല്‍പാദനം 31 ശതമാനമായി വര്‍ധിപ്പിച്ചു. മറ്റ് ഉറവിടങ്ങളില്‍ നിന്നും ഇറക്കുമതിക്ക് ശ്രമിക്കുന്നുണ്ട്. വാണിജ്യ സിലിണ്ടറുകളുടെ വിതരണവും ആരംഭിച്ചിട്ടുണ്ട്. അതിന്റെ മുന്‍ഗണന തീരുമാനിക്കുന്നത് സംസ്ഥാന സര്‍ക്കാരുകളാണ് – മന്ത്രാലയം വ്യക്തമാക്കി. പരിഭ്രാന്തരായി ബുക്ക് ചെയ്യുന്നവരുടെ എണ്ണം കുതിച്ചുയരുന്നു. ബുക്കിങ് 89 ലക്ഷമായി ഉയര്‍ന്നു. അനാവശ്യ പരിഭ്രാന്തി വേണ്ട. വാണിജ്യ ഉപഭോക്താക്കള്‍ക്ക് എല്‍.പി.ജി നല്‍കുന്നതിന്റെ മുന്‍ഗണന സംസ്ഥാനങ്ങള്‍ തീരുമാനിക്കണം.

എല്‍.പി.ജി ഇറക്കുമതി പ്രതിസന്ധിയായി തുടരുന്നു. എല്‍.പി.ജി പൂഴ്ത്തിവച്ചതിനും മറിച്ചുവിറ്റതിനും വിവിധയിടങ്ങളില്‍ നടപടികള്‍ സ്വീകരിച്ചു. ആഭ്യന്തര ഉല്‍പ്പാദനം 31 ശതമാനമായി ഉയര്‍ന്നു. ബുക്കിങ് ഇടവേളകള്‍ കൃത്യമായി പാലിക്കണം. നഗരമേഖലകളില്‍ 25 ദിവസം, ഗ്രാമീണ മേഖലകളില്‍ 45 ദിവസം എന്നിങ്ങനെ ഇടവേളകള്‍ പാലിക്കണം – മന്ത്രാലയം വ്യക്തമാക്കി. രണ്ട് ഇന്ത്യന്‍ എണ്ണ കപ്പലുകള്‍ ഇന്ത്യയിലേക്ക് യാത്ര തിരിച്ചെന്ന് ഷിപ്പിംഗ് മന്ത്രാലയ ജോയിന്‍ സെക്രട്ടറി രാജേഷ് സിന്‍ഹ പറഞ്ഞു. പശ്ചിമേഷ്യന്‍ മേഖലയിലുള്ള എല്ലാ നാവികരും സുരക്ഷിതരാണ്. യാതൊരുവിധ അനിഷ്ട സംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കുടുങ്ങിക്കടന്ന 24 കപ്പലുകളില്‍ രണ്ട് എല്‍.പി.ജി ടാങ്കറുകള്‍ ഹോര്‍മൂസ് കടന്നു. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ ആറ് എല്‍.പി.ജി ടാങ്കറുകള്‍ ഇന്ത്യയിലെത്തി. 46000 ടണ്‍ ക്രൂഡ് ഓയില്‍ ഇന്ത്യയിലേക്ക് വരുന്നു – അദ്ദേഹം വ്യക്തമാക്കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....

പ്രധാന വകുപ്പുകളിൽ ലക്ഷക്കണക്കിന് ഒഴിവുകൾ; കേന്ദ്ര സർക്കാരിന്റെ സിവിലിയൻ വിഭാഗങ്ങളിലെ തസ്തിക വിവരങ്ങൾ പുറത്ത്

0
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ സിവിലിയന്‍ വിഭാഗങ്ങളില്‍ 8.23 ലക്ഷത്തിലധികം അനുവദിക്കപ്പെട്ട തസ്തികകള്‍ ഒഴിഞ്ഞുകിടക്കുന്നു...