പാലക്കാട് കൈക്കൂലിക്കേസിൽ ജി.എസ്.ടി ഉദ്യോഗസ്ഥർക്ക് കൂട്ട സ്ഥലംമാറ്റം

For full experience, Download our mobile application:
Get it on Google Play

പാലക്കാട് : കൈക്കൂലിക്കേസിൽ ജ.എസ്.ടി ഉദ്യോഗസ്ഥർക്ക് കൂട്ട സ്ഥലംമാറ്റം. എൻഫോഴ്സ് സ്‌ക്വാഡിലുള്ള 15 ഉദ്യോഗസ്ഥരെ മലപ്പുറത്തേക്ക് സ്ഥലം മാറ്റിക്കൊണ്ടുള്ള ഉത്തരവിറങ്ങി. പാലക്കാട് ജില്ലയിൽ വ്യാപകമായ കൈക്കൂലി ആരോപണത്തെത്തുടർന്നാണ് 15 ജി.എസ്.ടി ഉദ്യോഗസ്ഥരെ ഒറ്റയടിക്ക് സ്ഥലം മാറ്റിയത്. ഉദ്യോഗസ്ഥരുടെ കൈക്കൂലിയെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചതിൻ്റെ അടിസ്ഥാനത്തിലാണ് ജി.എസ്.ടിയുടെ നടപടി. വാളയാർ മുതൽ പട്ടാമ്പി വരെയുള്ള എൻഫോഴ്സ്മെൻ്റ് സ്‌ക്വാഡിലുള്ളവർക്കാണ് കൂട്ട സ്ഥലംമാറ്റം. മലപ്പുറത്തെ ജി.എസ്.ടി ടാക്സ്പെയർ സർവീസ്, ഓഡിറ്റിംഗ് വിഭാഗങ്ങളിലേക്ക് സ്‌ഥലംമാറ്റിക്കൊണ്ടാണ് ജി എസ്ടി കമ്മീഷണറുടെ ഉത്തരവിറങ്ങിയത്.

ആക്രി സാധനങ്ങൾ കൊണ്ടുപോകുന്ന വാഹനത്തിൽ നിന്ന് മൂന്ന് ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ പാലക്കാട് ജി.എസ്.ടി എൻഫോഴ്‌സ്മെന്റ് ഇൻസ്‌പെക്ടർ സുമനെ ജനുവരിയിൽ വിജിലൻസ് അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന് ജി.എസ്.ടി നടത്തിയ അന്വേഷണത്തിലാണ് പാലക്കാട്ടെ കോടികളുടെ കൈക്കൂലി ഇടപാടുകളെക്കുറിച്ച് വിവരം ലഭിച്ചത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ ; വീണ്ടും വിമർശനവുമായി മുൻ ഐഎസ്ആർഒ ചെയർമാൻ...

0
തിരുവനന്തപുരം : ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ക്കെതിരെ വീണ്ടും തുറന്നടിച്ച്...

ജിംനേഷ്യത്തിന്റെയും ബ്യൂട്ടിപാർലറിന്റെയും മറവിൽ ലഹരിമരുന്ന് വിൽപ്പന ; കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ

0
തൃശ്ശൂർ: ജിംനേഷ്യത്തിൻ്റേയും ബ്യൂട്ടിപാർലറിൻ്റേയും മറവിൽ ലഹരിമരുന്ന് വിൽപ്പന നടത്തിയ കേസിൽ രണ്ടുപേരെ...

വൈദ്യുതി കരാർ റദ്ദാക്കലിൽ 2,130 കോടിയുടെ ബാധ്യത : വിമർശനവുമായി കുമ്മനം രാജശേഖരൻ

0
തിരുവനന്തപുരം : കുറഞ്ഞ നിരക്കിൽ ലഭിക്കേണ്ടിയിരുന്ന ദീർഘകാല വൈദ്യുതി കരാറുകൾ റദ്ദാക്കിയതിലൂടെ...

ഒരാൾക്കല്ല ഉത്തരവാദിത്വം ; പാർട്ടിക്കാണ് ഉത്തരവാദിത്വം ; പാർട്ടിയിൽ ഉടച്ചുവാർക്കൽ പ്രതീക്ഷിക്കേണ്ടെന്നും ടി പി...

0
കോഴിക്കോട്: പിണറായി വിജയന് കവചം തീർത്ത് എൽഡിഎഫ് കൺവീനർ. തെരഞ്ഞെടുപ്പ് പരാജയത്തിൽ...