രാജ്യത്ത് ഇന്ധന പ്രതിസന്ധി ഇല്ലെന്ന് പെട്രോളിയം മന്ത്രാലയം

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : രാജ്യത്ത് ഇന്ധന പ്രതിസന്ധി ഇല്ലെന്ന് പെട്രോളിയം മന്ത്രാലയം. ആവശ്യത്തിന് ക്രൂഡ് ഓയിൽ ശേഖരമുണ്ടെന്നും അന്തർ മന്ത്രാലയ വാർത്താസമ്മേളനത്തിൽ ജോയിന്റ് സെക്രട്ടറി സുജാത ശർമയുടെ മറുപടി. പെട്രോളിയം ഉൽപ്പന്നങ്ങളുടെ ഉപഭോഗം കുറയ്ക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്ന പ്രധാനമന്ത്രിയുടെ നിർദേശം വന്നതിന് തൊട്ടു പിന്നാലെയാണ് പെട്രോളിയം മന്ത്രാലയം വ്യക്തത വരുത്തിയത്. അന്തർ മന്ത്രാലയ വാർത്താസമ്മേളനത്തിൽ ആയിരുന്നു മറുപടി. ഹോർമുസ് കടലിടുക്ക് പ്രതിസന്ധിക്കിടെ വീണ്ടും എണ്ണ വിലയിൽ വർധനവുണ്ടായി. ബ്രെന്റ് ക്രൂഡ് ഓയിൽ വില ബാരലിന് 104.47 ആയി. തിങ്കളാഴ്ച എണ്ണവില ബാരലിന് 3 ഡോളർ ഉയർന്നു. ആഗോളതലത്തിൽ നേരിടുന്ന പ്രതിസന്ധികളെയും വെല്ലുവിളികളെയും നേരിടാൻ ജനങ്ങളുടെ കൂട്ടായ പങ്കാളിത്തത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി അഭ്യർത്ഥിച്ചിരുന്നു. പെട്രോളിയം ഉൽപ്പന്നങ്ങളുടെ ഉപഭോഗം കുറയ്ക്കുന്നതിനും വിദേശനാണ്യ കരുതൽ ശേഖരം സംരക്ഷിക്കുന്നതിനുമുള്ള നടപടികൾ സ്വീകരിക്കണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടു.

പെട്രോൾ, ഡീസൽ എന്നിവയുടെ ഉപഭോഗം കുറയ്ക്കുന്നതിനായി മെട്രോ ട്രെയിനുകൾ അടക്കം പൊതുഗതാഗത സംവിധാനങ്ങൾ ഉപയോഗിക്കണം. ചരക്കുനീക്കത്തിനായി റെയിൽവേയ്ക്ക് മുൻഗണന നൽകണം. ‘വർക്ക് ഫ്രം ഹോം’ സംവിധാനവും ഓൺലൈൻ ക്ലാസുകളും സൗകര്യങ്ങൾ പ്രയോജനപ്പെടുത്തണം. ഒരു വർഷത്തേക്ക് സ്വർണം വാങ്ങുന്നത് നിയന്ത്രിക്കണം. അത്യാവശ്യമില്ലാത്ത വിദേശയാത്ര ഒഴിവാക്കണമെന്നും പ്രധാനമന്ത്രി. ഭക്ഷ്യ എണ്ണയുടെ ഉപയോഗം കുറയ്ക്കുന്നത് രാജ്യത്തിൻ്റെ സാമ്പത്തിക ഭദ്രതയ്ക്കും ജനങ്ങളുടെ ആരോഗ്യത്തിനും ഗുണകരമാണെന്ന് മോദി ചൂണ്ടിക്കാട്ടി. കർഷകർ രാസവളങ്ങളുടെ ഉപയോഗം 50 ശതമാനമായി കുറയ്ക്കണമെന്നും ഡീസൽ പമ്പുകൾക്ക് പകരം സൗരോർജത്തിലേക്ക് മാറണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു. ജനങ്ങൾ നിയന്ത്രണങ്ങൾ പാലിക്കണമെന്ന പ്രധാനമന്ത്രിയുടെ പ്രസംഗം പരാജയത്തിന്റെ തെളിവ് എന്ന് രാഹുൽ ഗാന്ധി വിമർശിച്ചു.

 

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പാറശാല മേലെകോണം ഇടനാട്ടുകോണം ക്ഷേത്രത്തിൽ മോഷണശ്രമം ; വയോധികൻ പിടിയിൽ

0
തിരുവനന്തപുരം: പാറശാല - പരശുവയ്ക്കല്‍ മേലെകോണം ഇടനാട്ടുകോണം ക്ഷേത്രത്തിൽ മോഷണശ്രമം. ക്ഷേത്രമതില്‍...

വാട്സ്ആപ്പ് അക്കൗണ്ടുകൾക്ക് 24 മണിക്കൂർ താൽക്കാലിക വിലക്ക് ; നടപടിയ്ക്കെതിരെ വ്യാപക വിമർശനം

0
ഇന്ത്യയിലേതുൾപ്പെടെയുള്ള നിരവധി വാട്സ്ആപ്പ് ഉപയോക്താക്കളുടെ അക്കൗണ്ടുകൾ മുന്നറിയിപ്പൊന്നുമില്ലാതെ 24 മണിക്കൂർ നേരത്തേക്ക്...

ഗുരുതര ആരോപണവുമായി ഇൻഫ്ലുവൻസർ ; അഭിജീത് ദീപ്കെയ്ക്കെതിരെ ഡൽഹി പോലീസിൽ പരാതി

0
ന്യൂഡൽഹി : കോക്രോച്ച് ജനതാ പാർട്ടി (സിജെപി) സ്ഥാപകൻ അഭിജീത് ദീപ്കെയ്ക്കും...

കോട്ടയത്ത് വീട്ടിലെ വാട്ടർ ടാങ്ക് ഒഴുകിപ്പോകുന്നത് പിടിക്കാൻ വെള്ളത്തിലിറങ്ങിയ യുവാവിനെ കാണാതായി

0
കോട്ടയം: ശക്തമായ മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ വീട്ടിലെ വാട്ടർ ടാങ്ക് ഒഴുകിപ്പോകുന്നത്...