സാമൂഹിക പ്രത്യാഘാത പഠനം : ഏജന്‍സികളുടെ പാനല്‍ രൂപീകരിക്കുന്നു
ഭൂമി ഏറ്റെടുക്കുന്നതിന്റെ പ്രാരംഭ നടപടിയായ സാമൂഹിക പ്രത്യാഘാത പഠനത്തിനായി ജില്ലയില്‍ ഏജന്‍സികളുടെ പാനല്‍ രൂപീകരിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത, പ്രവര്‍ത്തി പരിചയ രേഖ, ഫോണ്‍ നമ്പര്‍, ഇ-മെയില്‍ വിലാസം, വെബ്‌സൈറ്റ് വിലാസം, ടീം അംഗങ്ങളുടെ പേര് വിവരങ്ങള്‍ എന്നിവ സഹിതം വെള്ളക്കടലാസില്‍ തയ്യാറാക്കിയ അപേക്ഷ മെയ് 25 നകം ഡെപ്യൂട്ടി കളക്ടര്‍ (എല്‍എ), കളക്ടറേറ്റ്, പത്തനംതിട്ട എന്ന മേല്‍വിലാസത്തില്‍ അയയ്ക്കണം. കവറിന് പുറത്ത് ഭൂമി ഏറ്റെടുക്കല്‍ – സാമൂഹിക പ്രത്യാഘാത പഠന ഏജന്‍സികളെ തിരഞ്ഞെടുക്കുന്നതിനുള്ള അപേക്ഷ എന്ന് രേഖപ്പെടുത്തണം. നിലവില്‍ സംസ്ഥാന/ജില്ലാതല ലിസ്റ്റില്‍ ഉള്‍പ്പെട്ടവരും പുതുതായി അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍ – 9447505207
ഗര്‍ഭാശയഗള കാന്‍സര്‍ പ്രതിരോധം: എച്ച്.പി.വി വാക്‌സിനേഷന്‍ കാമ്പയിന്‍ മെയ് 31 വരെ
-14 നും 15 നും ഇടയില്‍ പ്രായമുള്ള പെണ്‍കുട്ടികള്‍ക്ക് സൗജന്യ വാക്‌സിന്‍
ജില്ലയില്‍ 14 നും 15 നും ഇടയില്‍ പ്രായമുള്ള പെണ്‍കുട്ടികള്‍ക്ക് ഗര്‍ഭാശയഗള കാന്‍സര്‍ (സെര്‍വൈയ്ക്കല്‍ കാന്‍സര്‍ ) പ്രതിരോധിക്കുന്നതിനുള്ള എച്ച്.പി.വി വാക്‌സിന്‍ സര്‍ക്കാര്‍ ആരോഗ്യകേന്ദ്രങ്ങളിലൂടെ സൗജന്യമായി നല്‍കുന്നു. ഇന്ത്യയില്‍ സ്ത്രീകള്‍ക്കിടയില്‍ ഏറ്റവും കൂടുതല്‍ കാണപ്പെടുന്ന ക്യാന്‍സറുകളില്‍ രണ്ടാം സ്ഥാനത്താണ് ഗര്‍ഭാശയഗള കാന്‍സര്‍. ഇതു തടയുന്നതില്‍ എച്ച്.പി.വി വാക്‌സിന്‍ 90 ശതമാനത്തിലധികം ഫലപ്രദമാണ്. മിക്ക എച്ച്.പി.വി അണുബാധകളും ലക്ഷണമില്ലാത്തവയും സ്വയമേവ പരിഹരിക്കപ്പെടുന്നതാണെങ്കിലും തുടര്‍ച്ചയായ അണുബാധ ഗര്‍ഭാശയഗള കാന്‍സറിലേക്ക് നയിക്കാം.എച്ച്.പി.വി ആണുബാധ ഗര്‍ഭാശയഗള ക്യാന്‍സറിന് പുറമേ ഏനല്‍ കാന്‍സര്‍ ഓറൊഫാരിഞ്ജല്‍ കാന്‍സര്‍, വള്‍വാര്‍, വജൈനല്‍, പെനൈല്‍ കാന്‍സറുകള്‍ക്കും കാരണമാകും. ജില്ലയില്‍ 14 -15 വയസിന് ഇടയിലുള്ള 4880 കുട്ടികള്‍ ഇതുവരെ വാക്‌സിന്‍ സ്വീകരിച്ചു. മെയ് 31ന് കാമ്പയിന്‍ അവസാനിക്കുന്നതിനാല്‍ സ്‌കൂള്‍ തുറക്കുന്നതിന് മുമ്പ് തന്നെ വാക്‌സിന്‍ സ്വീകരിച്ച് സുരക്ഷിതരാവണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. എല്‍. അനിതകുമാരി അറിയിച്ചു.
കോഴ്‌സ് പ്രവേശനം
ചെന്നീര്‍ക്കര സര്‍ക്കാര്‍ ഐ.ടി.ഐ യില്‍ അഡ്വാന്‍സ് ഡിപ്ലോമ ഇന്‍ ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍ ആന്റ് ഹ്യൂമന്‍ റിസോഴ്‌സ്മാനേജ്മന്റ് (ഒരു വര്‍ഷം), പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ഏവിയേഷന്‍ ആന്‍ഡ് ലോജിസ്റ്റിക്‌സ് മാനേജ്‌മെന്റ് (ഒരു വര്‍ഷം), ഡിപ്ലോമ ഇന്‍ മറൈന്‍ മെക്കാനിക്കല്‍ ഫിറ്റര്‍ (ആറ് മാസം)അഡ്വാന്‍സ് ഡിപ്ലോമ ഇന്‍ ഓഫീസ് അഡ്മിനിസ്‌ട്രേഷന്‍ ആന്റ് എച്ച്ആര്‍എം (ആറ് മാസം) കോഴ്‌സുകളിലേക്ക് പ്രവേശനം ആരംഭിച്ചു. യോഗ്യത – പ്ലസ് ടു/ബിരുദം. ഫോണ്‍ – 7306119753
—
വൃക്ഷങ്ങളും ശിഖരങ്ങളും മുറിച്ചു മാറ്റണം
മൈലപ്ര ഗ്രാമപഞ്ചായത്തില്‍ സ്വകാര്യ വ്യക്തികളുടെ പുരയിടങ്ങളില്‍ പൊതുജനങ്ങളുടെ ജീവനും സ്വത്തിനും ഭീക്ഷണിയായി നില്‍ക്കുന്ന വൃക്ഷങ്ങള്‍, ശിഖരങ്ങള്‍ എന്നിവ സ്ഥലം ഉടമ അടിയന്തിരമായി മുറിച്ചുമാറ്റി അപകടം ഒഴിവാക്കണം. സ്വകാര്യ വ്യക്തികളുടെ വസ്തുവിലെ കാട് അടിയന്തിരമായി വെട്ടിത്തെളിച്ച് പാമ്പുകള്‍, മറ്റ് വന്യമൃഗങ്ങള്‍ എന്നിവയുടെ ശല്യം ഒഴിവാക്കണം. അല്ലാത്തപക്ഷം ഉണ്ടാകുന്ന സകല കഷ്ടനഷ്ടങ്ങള്‍ക്കും ഭൂവുടമ ഉത്തരവാദിയായിരിക്കുമെന്ന് സെക്രട്ടറി അറിയിച്ചു. ഫോണ്‍ – 0468 2222340.
കോഴ്‌സ് പ്രവേശനം
കെല്‍ട്രോണിന്റെ അടൂര്‍ നോളജ് സെന്ററില്‍ കമ്പ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍ ആന്റ് നെറ്റ്‌വര്‍ക്ക് മെയിന്റനന്‍സ് വിത്ത് ഇ-ഗാഡ്ജറ്റ് ടെക്‌നോളജീസ്, സിസി ടി വി, സൈബര്‍ സെക്യൂരിറ്റി, ഫയര്‍ ആന്റ് സേഫ്റ്റി, ലോജിസ്റ്റിക് ആന്റ് സപ്ലൈ ചെയിന്‍ മാനേജ്‌മെന്റ്, ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍, പി.ജി.ഡി.സി.എ, ഡി.സി.എ, വേഡ് പ്രൊസസിംഗ് ആന്റ് ഡേറ്റ എന്‍ട്രി, ടാലി എന്നീ കോഴ്‌സുകളിലേക്ക് പ്രവേശനം ആരംഭിച്ചു. ഫോണ്‍ – 9526229998.
—
ഓട്ടോറിക്ഷ ഡ്രൈവറെ നിയമിക്കുന്നു
കുളനട ഗ്രാമപഞ്ചായത്തില്‍ ത്രീവീലര്‍ ഇലക്ട്രിക് ഓട്ടോറിക്ഷ ഓടിക്കുന്നതിന് ദിവസവേതന അടിസ്ഥാനത്തില്‍ ഡ്രൈവറെ നിയമിക്കുന്നു. യോഗ്യത – ത്രീവീലര്‍ ഡ്രൈവിംഗ് ലൈസന്‍സ്. പ്രായപരിധി – 25-55. കുറഞ്ഞത് മൂന്നുവര്‍ഷത്തെ പ്രവൃത്തി പരിചയമുളളവര്‍ക്കും കുളനട ഗ്രാമപഞ്ചായത്ത് പ്രദേശവാസികള്‍ക്കും മുന്‍ഗണന. അവസാന തീയതി മെയ് 18. ഫോണ്‍ – 04734 260272.
ഗസ്റ്റ് അധ്യാപക ഒഴിവ്
അയിരൂര്‍ സര്‍ക്കാര്‍ സ്‌കൂളില്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ വിവിധ വിഷയങ്ങളില്‍ ഗസ്റ്റ് അധ്യാപക ഒഴിവുണ്ട്. ഇംഗ്ലീഷ്, ഹിന്ദി, മലയാളം, ഹിസ്റ്ററി, സോഷ്യോളജി, പൊളിറ്റിക്കല്‍ സയന്‍സ് വിഷയങ്ങളില്‍ നിശ്ചിത യോഗ്യതയുളള ഉദ്യോഗാര്‍ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ (പകര്‍പ്പ് ഉള്‍പ്പെടെ) സഹിതം മെയ് 28 രാവിലെ 10 നും എക്കണോമിക്‌സ്, കൊമേഴ്‌സ് വിഷയങ്ങള്‍ക്ക് അന്നേ ദിവസം ഉച്ചയ്ക്ക് ഒന്നിനും ഹയര്‍ സെക്കന്‍ഡറി ഓഫീസില്‍ ഹാജരാകണം. ഫോണ്‍ – 9895255427.
—
വൃക്ഷങ്ങളും ശിഖരങ്ങളും മുറിച്ചു മാറ്റണം
കോഴഞ്ചേരി ഗ്രാമപഞ്ചായത്തില്‍ സ്വകാര്യ വ്യക്തികളുടെ പുരയിടങ്ങളില്‍ പൊതുജനങ്ങളുടെ ജീവനും സ്വത്തിനും ഭീക്ഷണിയായി നില്‍ക്കുന്ന വൃക്ഷങ്ങള്‍, ശിഖരങ്ങള്‍ എന്നിവ സ്ഥലം ഉടമ അടിയന്തിരമായി മുറിച്ചുമാറ്റി അപകടം ഒഴിവാക്കണം. സ്വകാര്യ വ്യക്തികളുടെ വസ്തുവിലെ കാട് അടിയന്തിരമായി വെട്ടിത്തെളിച്ച് പാമ്പുകള്‍, മറ്റ് വന്യ മൃഗങ്ങള്‍ എന്നിവയുടെ ശല്യം ഒഴിവാക്കണം. അല്ലാത്തപക്ഷം ഉണ്ടാകുന്ന സകല കഷ്ടനഷ്ടങ്ങള്‍ക്കും ഭൂവുടമ ഉത്തരവാദിയായിരിക്കുമെന്ന് സെക്രട്ടറി അറിയിച്ചു.































