വൈക്കം : വളര്‍ത്തുപൂച്ചയെ എയര്‍ഗണ്‍ കൊണ്ട് വെടിവച്ച് പരിക്കേല്‍പ്പിച്ചതായി പരാതി. വൈക്കം തലയാഴം സ്വദേശി രാഹുല്‍ നിവാസില്‍ രമേശിനെതിരെയാണ് പരാതി. പരണാത്തറ രാജന്റെ പൂച്ചയ്ക്കാണ് വെടിയേറ്റത്. പൂച്ചയെ കോട്ടയത്തെ ജില്ലാ ഗവ.വെറ്ററിനറി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രക്തം വാര്‍ന്ന് അവശനിലയിലാണ് പൂച്ച. എന്നാല്‍ ജീവന് ഭീഷണിയില്ലെന്നാണ് സൂചന. എക്‌സറേ എടുത്തശേഷം ശസ്ത്രക്രിയ നടത്തി വെടിയുണ്ട പുറത്തെടുക്കാനാണ് തീരുമാനം.
ആശുപത്രിയില്‍ നിന്ന് ലഭിക്കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പോലീസില്‍ പരാതി നല്‍കാനാണ് ഉടമയുടെ തീരുമാനം. ഇന്നലെ വൈകീട്ട് രാജനും ഭാര്യയും പുറത്തുപോയ സമയത്താണ് സംഭവം. തിരിച്ചു വരുമ്പോള്‍ പൂച്ച വീടിനു മുന്‍വശത്ത് നിന്നിരുന്നു. വീട്ടിലേക്ക് കയറുമ്പോള്‍ ഒരു വെടിയൊച്ച കേട്ടു. തിരിഞ്ഞുനോക്കുമ്പോള്‍ പൂച്ച നിലത്തു കിടക്കുന്നതാണ് കണ്ടത്. അയല്‍വാസി തോക്കുമായി നില്‍ക്കുന്നതും കണ്ടു. പൂച്ചയുടെ ദേഹത്ത് വെടിയുണ്ട തുളച്ചു കയറിയതു പോലെയുള്ള മുറിവുമുണ്ടെന്ന് ഉടമ രാജന്‍ പറഞ്ഞു.