വളര്‍ത്തു പൂച്ചയെ എയര്‍ഗണ്‍ കൊണ്ട് വെടിവെച്ച്‌ പരിക്കേല്‍പ്പിച്ചതായി പരാതി

For full experience, Download our mobile application:
Get it on Google Play

വൈക്കം : വളര്‍ത്തുപൂച്ചയെ എയര്‍ഗണ്‍ കൊണ്ട് വെടിവച്ച്‌ പരിക്കേല്‍പ്പിച്ചതായി പരാതി. വൈക്കം തലയാഴം സ്വദേശി രാഹുല്‍ നിവാസില്‍ രമേശിനെതിരെയാണ് പരാതി. പരണാത്തറ രാജന്റെ പൂച്ചയ്ക്കാണ് വെടിയേറ്റത്. പൂച്ചയെ കോട്ടയത്തെ ജില്ലാ ഗവ.വെറ്ററിനറി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രക്തം വാര്‍ന്ന് അവശനിലയിലാണ് പൂച്ച. എന്നാല്‍ ജീവന് ഭീഷണിയില്ലെന്നാണ് സൂചന. എക്‌സറേ എടുത്തശേഷം ശസ്ത്രക്രിയ നടത്തി വെടിയുണ്ട പുറത്തെടുക്കാനാണ് തീരുമാനം.

ആശുപത്രിയില്‍ നിന്ന് ലഭിക്കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പോലീസില്‍ പരാതി നല്‍കാനാണ് ഉടമയുടെ തീരുമാനം. ഇന്നലെ വൈകീട്ട് രാജനും ഭാര്യയും പുറത്തുപോയ സമയത്താണ് സംഭവം. തിരിച്ചു വരുമ്പോള്‍ പൂച്ച വീടിനു മുന്‍വശത്ത് നിന്നിരുന്നു. വീട്ടിലേക്ക് കയറുമ്പോള്‍ ഒരു വെടിയൊച്ച കേട്ടു. തിരിഞ്ഞുനോക്കുമ്പോള്‍ പൂച്ച നിലത്തു കിടക്കുന്നതാണ് കണ്ടത്. അയല്‍വാസി തോക്കുമായി നില്‍ക്കുന്നതും കണ്ടു. പൂച്ചയുടെ ദേഹത്ത് വെടിയുണ്ട തുളച്ചു കയറിയതു പോലെയുള്ള മുറിവുമുണ്ടെന്ന് ഉടമ രാജന്‍ പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പാലക്കാട് അഞ്ചാം ക്ലാസുകാരനെ ക്രൂരമായി മർദ്ദിച്ച് പ്ലസ് ടു വിദ്യാർത്ഥികൾ

0
പാലക്കാട്: പാലക്കാട് വേലന്താവളത്ത് അഞ്ചാം ക്ലാസ് വിദ്യാർഥിക്ക് പ്ലസ് ടു...

മൂന്നാം പ്രസവത്തിനും ഒരു വർഷം ശമ്പളത്തോടു കൂടിയ അവധി ; ഉത്തരവുമായി വിജയ് സർക്കാർ

0
ചെന്നൈ : തമിഴ്‌നാട്ടിലെ സർക്കാർ ജീവനക്കാരായ സ്ത്രീകളുടെ ക്ഷേമത്തിനുതകുന്ന സുപ്രധാന പ്രഖ്യാപനവുമായി...

‘ഇഡി റെയ്ഡിൽ ഭയപ്പെട്ട് ഓടില്ല ; രാഷ്ട്രീയപരമായും നിയമപരമായും നേരിടും’ : മുഹമ്മദ് റിയാസ്

0
കോഴിക്കോട് : ഇഡി റെയ്ഡിൽ നിയമവിരുദ്ധമായി ഒന്നും ലഭിച്ചില്ലെന്ന് പിഎ മുഹമ്മദ്...

വട്ടിയൂർക്കാവ് മണ്ഡലത്തിലെ പകർച്ചവ്യാധി പ്രതിരോധത്തിന് പ്രത്യേക സ്ക്വാഡ് : മന്ത്രി കെ മുരളീധരൻ

0
തിരുവനന്തപുരം: വട്ടിയൂർക്കാവ് നിയോജക മണ്ഡലത്തിൽ ഡെങ്കിപ്പനി, ചിക്കൻഗുനിയ തുടങ്ങിയ പകർച്ചവ്യാധികൾക്കെതിരായ പ്രതിരോധം...