കോ​വി​ഡ് പ്ര​തി​രോ​ധ​ത്തിന്റെ പേ​രി​ല്‍ പെ​റ്റി​ക്കേ​സ് വ​ര്‍​ധി​പ്പി​ക്കാ​ന്‍ പോ​ലീ​സി​ന് മേ​ല്‍ സ​മ്മ​ര്‍​ദ​മെ​ന്ന് ആ​ക്ഷേ​പം

For full experience, Download our mobile application:
Get it on Google Play

മ​ട്ടാ​ഞ്ചേ​രി: കോ​വി​ഡ് പ്ര​തി​രോ​ധ​ത്തിന്റെ പേ​രി​ല്‍ പെ​റ്റി​ക്കേ​സ് വ​ര്‍​ധി​പ്പി​ക്കാ​ന്‍ പോ​ലീ​സി​ന് മേ​ല്‍ സ​മ്മ​ര്‍​ദ​മെ​ന്ന് ആ​ക്ഷേ​പം. കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​കു​ന്ന​ത് ലോ​ക്ക​ല്‍ പോലീ​സ് പ്ര​തി​രോ​ധ ലം​ഘ​ന​ത്തി​നെ​തി​രെ കേ​സ് എ​ടു​ക്കാ​ത്ത​ത് മൂ​ല​മാ​ണെ​ന്നാ​ണ് ഉ​യ​ര്‍​ന്ന പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ ന​ല്‍​കു​ന്ന റി​പ്പോ​ര്‍​ട്ടെ​ന്നാ​ണ് വി​വ​രം. ഇ​തിന്റെ ഭാ​ഗ​മാ​യി സി​വി​ല്‍ പോലീ​സ് ഓ​ഫി​സ​ര്‍​മാ​ര്‍ വ​രെ പെ​റ്റി​ക്കേ​സി​നാ​യി ഓ​ടു​ക​യാ​ണ്. സ്​​റ്റേ​ഷ​ന്‍ ഹൗ​സ് ഓഫീ​സ​ര്‍​മാ​ര്‍ ഒ​പ്പി​ട്ട പെ​റ്റി ചാ​ര്‍​ജ് ഷീ​റ്റ് സി​വി​ല്‍ പോലി​സ് ഓ​ഫീ​സ​ര്‍​മാ​ര്‍​ക്ക് ന​ല്‍​കി​യി​രി​ക്കു​ക​യാ​ണ്.

കോ​വി​ഡ് പ്ര​തി​രോ​ധ​ത്തിന്റെ ഭാ​ഗ​മാ​യു​ള്ള കേ​സു​ക​ളാ​ണ് വേ​ണ്ട​തെ​ന്ന​തി​നാ​ല്‍ പോ​ലീ​സു​കാ​ര്‍ ഹെ​ല്‍​മ​റ്റ് ധ​രി​ക്കാ​ത്ത കേ​സ് പോ​ലും മാ​സ്ക്കില്ലെന്ന് കാ​ണി​ച്ച്‌ എ​ഴു​തി വി​ടു​ക​യാ​ണ്. ഹെ​ല്‍​മ​റ്റ് വെ​ച്ചി​ല്ലെ​ങ്കി​ല്‍ 500 രൂ​പ​യാ​ണ് പി​ഴ. മാ​സ്ക്കി​ല്ലെ​ങ്കി​ല്‍ 200 രൂ​പ അ​ട​ച്ചാ​ല്‍ മ​തി. പി​ടി​ക്ക​പ്പെ​ട്ട​യാ​ള്‍​ക്കും സ​ന്തോ​ഷ​മാ​കും. ഇ​പ്പോ​ള്‍ 99 ശ​ത​മാ​നം ആ​ളു​ക​ളും മാ​സ്ക് ധ​രി​ച്ചാ​ണ് പു​റ​ത്തി​റ​ങ്ങു​ന്ന​ത്.

ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ എ​ങ്ങ​നെ മാ​സ്കി​ല്ലാ​ത്ത​തി​ന് കേ​സെ​ടു​ക്കാ​ന്‍ ക​ഴി​യു​മെ​ന്നാ​ണ് സാ​ധാ​ര​ണ പോ​ലീ​സു​കാ​രു​ടെ ചോ​ദ്യം. പ​ല സ്​​റ്റേ​ഷ​നു​ക​ളി​ലും സി​വി​ല്‍ പോ​ലീ​സ് ഓ​ഫീസ​ര്‍​മാ​ര്‍ ഉ​ള്‍​പെ​ടെ​യു​ള്ള​വ​ര്‍​ക്ക് രോ​ഗം ബാ​ധി​ച്ചി​ട്ടു​ണ്ട്.

ആ ​സ്​​റ്റേ​ഷ​നി​ലെ മ​റ്റ് പോലീ​സു​കാ​രെ പെ​റ്റി​ക്കേ​സ് ഡ്യൂ​ട്ടി​ക്ക് വി​ടു​ന്ന സാ​ഹ​ച​ര്യ​വു​മു​ണ്ട്. പെ​റ്റി​ക്കേ​സ് കൂ​ട്ടാ​ന്‍ സ​മ്മ​ര്‍​ദ്ദം ചെ​ലു​ത്തു​ന്ന സാ​ഹ​ച​ര്യം ഒ​ഴി​വാ​ക്കി കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​ലൂ​ന്നി പ്ര​വ​ര്‍​ത്തി​ക്കാ​ന്‍ അ​നു​വ​ദി​ക്ക​ണ​മെ​ന്ന് സേ​ന​യി​ല്‍ നി​ന്ന് ത​ന്നെ ആ​വ​ശ്യ​മു​യ​രു​ന്നു​ണ്ട്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഇന്ദിര കട്ട് അവസാനിപ്പിച്ചില്ലെങ്കിൽ കടുത്ത പ്രതിഷേധം ; കെ.എൻ. ബാലഗോപാൽ

0
തിരുവനന്തപുരം: പവര്‍കട്ടില്‍ സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി മുന്‍ മന്ത്രിയും എംഎല്‍എയുമായ കെ എന്‍...

പി.കെ. കുഞ്ഞാലിക്കുട്ടിയെ അപമാനിച്ചെന്ന് ആരോപണം; യൂട്യൂബ് ചാനലിനെതിരെ പരാതിയുമായി യൂത്ത് ലീഗ്

0
മലപ്പുറം: മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിക്കെതിരെ അശ്ലീല പരാമര്‍ശങ്ങള്‍ നടത്തിയെന്ന് ചൂണ്ടിക്കാട്ടി...

ട്രാഫിക് ഡിവൈഡർ തൂണുകൾ തകർന്നു ; പുനലൂർ-മൂവാറ്റുപുഴ സംസ്ഥാനപാതയിൽ അപകടഭീഷണി

0
റാന്നി : പുനലൂർ-മൂവാറ്റുപുഴ സംസ്ഥാന പാതയിലെ അതീവ അപകട മേഖലയായ സ്ഥലങ്ങളില്‍...

റാന്നി വൺവേ പാലം നിർമ്മാണം പുനരാരംഭിച്ചു ; പഴകുളം മധു എം.എൽ.എയുടെ നേതൃത്വത്തിൽ ജനപ്രതിനിധികൾ...

0
റാന്നി: കഴിഞ്ഞ സർക്കാരിൻ്റെ കാലത്ത് ആരംഭിച്ച് പകുതിവഴിയിൽ നിർമ്മാണം നിലച്ചുപോയ റാന്നി...