പെട്ടിമുടി മണ്ണിടിച്ചിലില്‍പ്പെട്ട 2 പേരുടെ മൃതദേഹം കൂടി ഇന്ന് കണ്ടെത്തി

For full experience, Download our mobile application:
Get it on Google Play

മൂന്നാര്‍: പെട്ടിമുടി മണ്ണിടിച്ചില്‍പ്പെട്ട 2 പേരുടെ മൃതദേഹം കൂടി ഇന്ന് നടത്തിയ തിരച്ചിലിനിടെ കണ്ടെത്തി. ഇതോടെ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 51 ആയി. ഒരു പുരുഷന്റേയും സ്ത്രീയുടേയും മൃതദേഹമാണ് കണ്ടെത്തിയത്. സമീപത്തെ പുഴയില്‍ നിന്നാണ് മൃതദേഹം ലഭിച്ചത്. ഇനി 19 പേരുടെ മൃതദേഹങ്ങള്‍ കൂടി കണ്ടെത്താനുണ്ട്.

പെട്ടിമുടിയില്‍ ദേശീയ ദുരന്ത നിവാരണ സേന, സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി, ഫയര്‍ഫോഴ്‌സ്, പോലീസ് തുടങ്ങിയവരാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. പെട്ടിമുടി ആറിന്‍റെ ഇരുവശങ്ങളിലുമുള്ള 16 കിലോമീറ്റര്‍ വിസ്തൃതിയിലാണ് പ്രധാനമായും തിരച്ചില്‍ നടത്തുന്നത്.

ഇനി കണ്ടെത്താനുള്ളവരിലേറെയും കുട്ടികളാണ്. ദുരന്തം നടന്ന് അഞ്ച് ദിവസം ആയതുകൊണ്ട് തന്നെ കണ്ടെത്തുന്ന മൃതദേഹങ്ങള്‍ അധികവും തിരിച്ചറിയാനാകാത്ത അവസ്ഥയിലാണ്. കനത്ത മഴയും വെള്ളക്കെട്ടും വലിയ പാറക്കൂട്ടങ്ങളും തിരച്ചില്‍ ദുഷ്കരമാക്കുന്നുണ്ട്. ഇടുക്കി, കോട്ടയം ജില്ലാ കളക്ടര്‍മാരും രക്ഷാ പ്രവര്‍ത്തനത്തിന് നേതൃത്വം കൊടുക്കുന്ന ഉദ്യോഗസ്ഥരും ചേര്‍ന്ന് ഇന്ന് ഉച്ചയ്ക്ക് അവലോകന യോഗം ചേരും. ഇനിയും മൃതദേഹങ്ങള്‍ കണ്ടെത്താനുള്ള സാഹചര്യത്തില്‍ എങ്ങനെയാണ് രക്ഷാ പ്രവര്‍ത്തനം തുടരേണ്ടത് എന്നത് അടക്കമുള്ള കാര്യങ്ങളാണ് അവലോകന യോഗം ചര്‍ച്ച ചെയ്യുക.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബിജെപിക്ക് വേണ്ടി നാലരക്കോടിയെത്തിയെന്ന വെളിപ്പെടുത്തലിൽ മലക്കം മറിഞ്ഞ് പിസി ജോർജ് ; പ്രാദേശിക നേതാക്കൾ...

0
കോട്ടയം : പൂഞ്ഞാർ മണ്ഡലത്തിൽ ബിജെപി തെരഞ്ഞെടുപ്പ് പ്രവർത്തനത്തിനായി നാലരക്കോടിയെത്തിയെന്ന വെളിപ്പെടുത്തലിൽ...

താമരശ്ശേരി ഫ്രഷ് കട്ട് തർക്കം : വ്യവസായ മന്ത്രി കുഞ്ഞാലിക്കുട്ടിയുമായി ഉടമകൾ ചർച്ച നടത്തി

0
കോഴിക്കോട്: താമരശ്ശേരി അമ്പായത്തോട്ടെ ഫ്രഷ് കട്ട് കോഴി മാലിന്യ സംസ്കരണ കേന്ദ്രവുമായി...

കർഷകർക്ക് ആശ്വാസം ; ഓണവിപണിയിൽ കുതിച്ചുയർന്ന് ഏത്തക്കായ വില

0
കോതമംഗലം : ഓണമടുത്തതോടെ ഏത്തക്കായയ്ക്ക് വില കുതിച്ചുയരുന്നു. ഒരാഴ്ചയ്ക്കിടെ വില ഇരട്ടിയോളമായി....

വാഹനകൈമാറ്റം : അപേക്ഷകരെ ഓഫീസിൽ വിളിച്ചുവരുത്തരുതെന്ന് കേന്ദ്രം ; നടപ്പാക്കാതെ എംവിഡി

0
തിരുവനന്തപുരം : വാഹനകൈമാറ്റം കേന്ദ്രസർക്കാർ ആധാർ അധിഷ്ഠിത ഫെയ്‌സ്ലെസ് സംവിധാനത്തിലേക്ക് മാറ്റിയിട്ടും...