പെട്ടിമുടി ദുരന്തം : ധനസഹായം പ്രഖ്യാപിച്ച്‌ തമിഴ്‌നാട് സര്‍ക്കാര്‍

For full experience, Download our mobile application:
Get it on Google Play

ചെന്നൈ : രാജമല പെട്ടിമുടി ദുരന്ത ബാധിതര്‍ക്ക് ധനസഹായം പ്രഖ്യാപിച്ച്‌ തമിഴ്‌നാട് സര്‍ക്കാരും. മരിച്ചവരുടെ കുടുംബത്തിന് മൂന്ന് ലക്ഷം രൂപ വീതവും ഗുരുതരമായി പരിക്കേറ്റവര്‍ക്ക് ഒരുലക്ഷം രൂപ വീതവുമാണ് സഹായം. തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയാണ് സഹായധനം പ്രഖ്യാപിച്ചത്.

ഓഗസ്റ്റ് ഏഴിനാണ് രാജമല പെട്ടിമുടിയില്‍ ‌ഉരുള്‍പൊട്ടലുണ്ടാവുന്നത്. അപകടത്തില്‍ 30 മുറികളുള്ള നാല് ലയങ്ങള്‍ പൂര്‍ണമായും തകര്‍ന്നിരുന്നു. 80-ലേറെപ്പേരാണ് ഇതില്‍ താമസിച്ചിരുന്നത്. 62 പേരുടെ മൃതദേഹങ്ങളാണ് ഇതുവരെ കണ്ടെത്തിയത്. മരണമടഞ്ഞവരുടെ കുടുംബാംഗങ്ങള്‍ക്ക് ആശ്വാസധനത്തിന്റെ ആദ്യഗഡുവായി അഞ്ച് ലക്ഷം രൂപ മുഖ്യമന്ത്രി പിണറായി വിജയനും പ്രഖ്യാപിച്ചിരുന്നു. ദുരന്തത്തിനിരയായവരുടെ മക്കള്‍ക്ക് തുടര്‍ പഠനത്തിന്റെ ചെലവും പരിക്കേറ്റവരുടെ ചികിത്സാച്ചെലവും കേരള സര്‍ക്കാരാണ് വഹിക്കുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മെഡിക്കൽ പി.ജി പ്രവേശന പരീക്ഷ: ഹാൾ ടിക്കറ്റുകൾ നാളെ മുതൽ ലഭ്യമാകും

0
ന്യൂഡൽഹി: മെഡിക്കല്‍ പിജി പ്രവേശന പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡ് നാളെ മുതല്‍...

ബേപ്പൂരിലെ സ്ഥാനാർത്ഥി വിവാദത്തിൽ വിശദീകരണവുമായി കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ പ്രവീൺകുമാർ

0
കോഴിക്കോ‌ട്: ബേപ്പൂരിലെ സ്ഥാനാർത്ഥി വിവാദത്തിൽ വിശദീകരണവുമായി കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ...

അത്തിക്കയത്ത് യുവാവിനെ മദ്യക്കുപ്പി പൊട്ടിച്ച് ആക്രമിച്ച സഹോദരങ്ങൾ അറസ്റ്റില്‍

0
പെരുനാട്: അത്തിക്കയത്ത് ഓണാഘോഷ പരിപാടിക്കിടെ മദ്യപിച്ച് പ്രശ്നങ്ങൾ ഉണ്ടാക്കുകയും യുവാവിനെ ബ്രാണ്ടിക്കുപ്പി...

ആയിരം കോടിയോളം ചെലവഴിച്ച് തുടങ്ങിയ പ്രൈമറി സ്കൂൾ പൂട്ടാൻ പ്രിസില്ല ചാൻ; പ്രതിസന്ധിയിലായത് അഞ്ഞൂറിലധികം...

0
കാലിഫോർണിയ: സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കായി മെറ്റാ സിഇഒ മാർക്ക് സക്കർബർഗിന്റെ...