ഉരുള്‍പൊട്ടലില്‍ കാണാതായവര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ പുനരാരംഭിച്ചു

For full experience, Download our mobile application:
Get it on Google Play

മൂന്നാര്‍ : രാജമലയില്‍ ഉരുള്‍പൊട്ടലില്‍ കാണാതായവര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ പുനരാരംഭിച്ചു. 54 പേരെ കൂടി ഇനിയും കണ്ടെത്താനുണ്ട്. കൂടുതല്‍ യന്ത്രങ്ങളെത്തിച്ചും വിദഗ്ധരുടെ മേല്‍നോട്ടത്തിലുമാണ് ഇന്ന് തിരച്ചില്‍ നടത്തുക.

കണ്ടെത്തിയ 17 പേരുടെ മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി ഇന്ന് സംസ്‌കരിക്കും. ദുരന്തനിവാരണ സേനയുടെ പ്രത്യേക സംഘങ്ങളും തിരച്ചിലിനായി രാജമലയില്‍ എത്തി. നാല് ലയങ്ങളിലായി കഴിഞ്ഞിരുന്ന 83 പേരാണ് അപകടത്തില്‍പ്പെട്ടത്. മഴയും മൂടല്‍മഞ്ഞും തെരച്ചില്‍ ദുഷ്‌കരമാക്കുന്നു. വ്യാഴാഴ്ച രാത്രി 11.30ടെ ഉരുള്‍പൊട്ടലുണ്ടാവുകയും, തുടര്‍ന്നുണ്ടായ വെള്ളപ്പാച്ചിലില്‍ ലയങ്ങള്‍ പൂര്‍ണമായും ഒലിച്ചു പോവുകയുമായിരുന്നു. 12 പേര്‍ അപകടത്തില്‍ രക്ഷപെട്ടു.

ഒരു കുടുംബത്തിലെ 23 പേരെ കാണാതായിട്ടുണ്ട്. മൂന്നാറില്‍ നിന്ന് 30 കിമീ അകലെ മലമുകളിലാണ് പെട്ടിമുടി. തോട്ടം മേഖലയിലെ ഉള്‍പ്രദേശമായതിനാല്‍ ഗതാഗത സംവിധാനം ഇല്ലാത്തത് തെരച്ചിലിനെ കാര്യമായി ബാധിച്ചിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം കണ്ണൂര്‍ ജില്ല സെക്രട്ടറി കെ കെ രാഗേഷ്

0
കണ്ണൂര്‍: മുന്‍ സ്പീക്കര്‍ ഷംസീറിനെതിരായ പരാമര്‍ശത്തില്‍ എസ്എന്‍ഡിപി യോഗം ജനറല്‍...

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി വിഭാഗത്തിൽപ്പെട്ട ആളുകൾക്ക് സീറ്റ് നൽകി സംസ്ഥാനം പിടിക്കാനൊരുങ്ങി...

0
ഗാന്ധിനഗര്‍: അടുത്ത വർഷം നടക്കാനിരിക്കുന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി...

പട്ടിണി സമരവുമായി കൊല്ലത്ത് കാണാതായ മത്സ്യത്തൊഴിലാളിയുടെ കുടുംബം

0
കൊല്ലം: കടലിൽ വള്ളം മുങ്ങി ഒരു കുടുംബത്തിലെ മൂന്ന് പേർ മരണപ്പെട്ട...

സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രിമാർക്ക്...

0
ന്യൂ ഡൽഹി: രാജ്യത്തെ സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ...