ഇടുക്കി : കനത്ത മഴയെ തുടര്‍ന്ന് ഉരുള്‍പൊട്ടല്‍ ഉണ്ടായ രാജമല പെട്ടിമുടിയില്‍ ഇനി കണ്ടെത്താനുള്ളത് 15 പേരെ. തെരച്ചില്‍ എട്ടാം ദിവസവും തുടരുകയാണ്. ഇതുവരെ 55 മൃതദേഹങ്ങളാണ് കണ്ടെടുത്തത്. കഴിഞ്ഞദിവസം നടത്തിയ തെരച്ചിലില്‍ ആരെയും കണ്ടെത്താനായിട്ടില്ല. ദുരന്ത മേഖല കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയനും ഗവര്‍ണറും സന്ദര്‍ശിച്ചിരുന്നു. തിരുവനന്തപുരത്തുനിന്നും ആനച്ചാലില്‍ ഹെലികോപ്റ്ററില്‍ എത്തിയ സംഘം അവിടെനിന്നും കാറിലേക്ക് ആണ് പെട്ടിമുടിയിലേക്ക് യാത്രതിരിച്ചത്. മൂന്നാര്‍ ടീ കൗണ്ടിയില്‍ അവലോകനയോഗം നടത്തി. തുടര്‍ന്ന് അപകടത്തില്‍പ്പെട്ടവരുടെ കുടുംബാംഗങ്ങളുമായി കൂടിക്കാഴ്ചയും നടത്തുകയും കുടുംബങ്ങള്‍ക്ക് സ്ഥലം കണ്ടെത്തി വീടുവെച്ചു നല്‍കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
രാജമല പെട്ടിമുടിയില്‍ ഇനി കണ്ടെത്താനുള്ളത് 15 പേരെ ; തെരച്ചില്‍ എട്ടാം ദിവസവും തുടരുന്നു
RECENT NEWS
Advertisment