സെപ്‌തംബറോടെ കോവിഡ്‌ രോഗികൾ ദിവസം 20,000 വരെയായി ഉയർന്നേക്കാം : മന്ത്രി കെ കെ ശൈലജ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സെപ്‌തംബറോടെ കോവിഡ്‌ രോഗികൾ ദിവസം 10,000 മുതൽ 20,000 വരെയാകാമെന്ന്‌ മന്ത്രി കെ കെ ശൈലജ. സംസ്ഥാന സർക്കാർ നിയോഗിച്ച കോവിഡ്‌ വിദഗ്‌ധ സമിതിയുടേതാണ്‌ നിഗമനം. ആരോഗ്യ സംവിധാനങ്ങൾക്ക് താങ്ങാൻ കഴിയാത്ത വിധം വൈറസ് വ്യാപനം ഉണ്ടായാൽ മരണനിരക്ക് കൂടും. വ്യാപനം പരമാവധി തടയാനുള്ള പ്രവർത്തനം ആരോഗ്യ വകുപ്പ്‌ ശക്തമാക്കിയിട്ടുണ്ട്‌. പ്രതിരോധ പ്രവർത്തനങ്ങൾക്ക്‌ ശക്തി പകരാൻ കൂടുതൽ ആളുകൾ കോവിഡ്‌ ബ്രിഗേഡിന്റെ ഭാഗമാകണമെന്നും മന്ത്രി അഭ്യർത്ഥിച്ചു.

എണ്ണായിരത്തിലധികം ആരോഗ്യ പ്രവർത്തകരെ ഇതിനകം നിയമിച്ചു. എണ്ണൂറിലധികം പ്രഥമതല ചികിത്സാ കേന്ദ്രങ്ങളും സജ്ജമാണ്‌. കോവിഡ് ആശുപത്രികളും അടിസ്ഥാന സൗകര്യങ്ങളും വർധിപ്പിച്ചു. കൂടുതൽ സന്നദ്ധ പ്രവർത്തകരെ സജ്ജമാക്കാനാണ് കോവിഡ് ബ്രിഗേഡ് ആവിഷ്കരിച്ചത്. അലോപ്പതി, ആയുർവേദം, ഹോമിയോ, ദന്ത ഡോക്ടർമാർ, നേഴ്‌സുമാർ, പാരാമെഡിക്കൽ സ്റ്റാഫ്, എംഎസ്ഡബ്ല്യു, എംബിഎ, എംഎസ്‌സി, എംഎച്ച്എ ബിരുദധാരികൾ, സന്നദ്ധ സേവകർ എന്നിവർക്കെല്ലാം അവസരമുണ്ട്‌. ഭാവിയിൽ ‘മഹാമാരിയെ ജയിച്ച സമൂഹമായി’ അടയാളപ്പെടുത്താൻ പരമാവധി ആളുകൾ https://covid19jagratha.kerala.nic.in/ പോർട്ടലിൽ രജിസ്‌റ്റർ ചെയ്യണമെന്നും മന്ത്രി പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്ത് സപ്ലൈകോയുടെ ഓണം വിപണിയില്‍ മികച്ച വില്‍പ്പന

0
തിരുവനന്തപുരം: സംസ്ഥാനത്ത് സപ്ലൈകോയുടെ ഓണം വിപണിയില്‍ മികച്ച വില്‍പ്പന. കഴിഞ്ഞ സര്‍ക്കാരിന്റെ...

​യു.എസ് നാവികസേനാ കപ്പലുകളിലെ ജീവനക്കാരുടെ ജീവിതനിലവാരം പരിശോധിക്കണം; ഡെമോക്രാറ്റിക് സെനറ്റർമാർ

0
വാഷിങ്ടൺ: ഇറാനുമായുള്ള സംഘർഷാവസ്ഥയിൽ പങ്കെടുക്കുന്ന അമേരിക്കൻ നാവികസേനാ കപ്പലുകളിലെ ജീവനക്കാരുടെ ജീവിതസാഹചര്യങ്ങൾ...

ഒരു കാർഷിക മേഖലയുടെ വികസനത്തിന് ജില്ലാ വിഭജനം അനിവാര്യമാണെന്നും അതിന് പറ്റിയ രാഷ്ട്രീയ സാഹചര്യമാണ്...

0
കൊച്ചി: മൂവാറ്റുപുഴയെപ്പോലെ ഒരു കാർഷിക മേഖലയുടെ വികസനത്തിന് ജില്ലാ വിഭജനം അനിവാര്യമാണെന്നും...

‘സർക്കാർ മുന്‍കൂട്ടി നടപടികള്‍ സ്വീകരിച്ചു’ ; അതുകൊണ്ട് സംസ്ഥാനത്ത് വിലക്കയറ്റം തടയാനായെന്ന് അനൂപ് ജേക്കബ്

0
തിരുവനന്തപുരം: സർക്കാരും ഭക്ഷ്യവകുപ്പും മുൻകൂട്ടി നടപടികൾ സ്വീകരിച്ചതുകൊണ്ടാണ് ഓണക്കാലത്ത് സംസ്ഥാനത്ത്...