ഉത്ര വധക്കേസ് ; കുറ്റപത്രം ഇന്ന് സമര്‍പ്പിക്കും

For full experience, Download our mobile application:
Get it on Google Play

കൊല്ലം : അഞ്ചല്‍ സ്വദേശിനി ഉത്ര വധക്കേസില്‍ പുനലൂര്‍ കോടതിയില്‍ ഇന്നു കുറ്റപത്രം സമര്‍പ്പിക്കും. ഇന്നലെ സമർപ്പിക്കാനിരുന്ന കുറ്റപത്രം ഡിജിപിയുടെ അന്തിമ അനുമതി ലഭിക്കാഞ്ഞതിനാലാണ് ഇന്നത്തേക്ക് മാറ്റിയത്. അതേസമയം പാമ്പ് പിടുത്തക്കാരൻ സുരേഷിനെ പ്രതിയാക്കി വനം വകുപ്പ് എടുത്ത ഒരു കേസിന്റെ കുറ്റപത്രം സമർപ്പിച്ചു.

റൂറല്‍ ജില്ലാ ക്രൈംബ്രാഞ്ച് ആണ് അന്വേഷണം നടത്തി കുറ്റപത്രം തയ്യാറാക്കിയത്. ഉത്രയുടെ ഭര്‍ത്താവ് സൂരജാണ് മുഖ്യപ്രതി. തെളിവുകള്‍ നശിപ്പിച്ച്‌ സഹായിക്കാന്‍ ശ്രമിച്ച പിതാവ് സുരേന്ദ്രനാണ് രണ്ടാം പ്രതി. ഇരുവരും ഇപ്പോള്‍ ജയിലിലാണ്.

കഴിഞ്ഞ മേയ് 6നു രാത്രിയിലാണ് മൂര്‍ഖന്‍ പാമ്പിനെ കൊണ്ട് കടിപ്പിച്ച്‌ ഉത്രയെ സൂരജ് കൊലപ്പെടുത്തിയത്. മേയ് 24ന് സൂരജ് പിടിയിലായി. എസ്പി ഹരിശങ്കറിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തില്‍ കുറ്റപത്രം തയ്യാറായി. 90 ദിവസത്തിനകം കുറ്റപത്രം നല്‍കുന്നതിനാല്‍ വിചാരണ കഴിയും വരെ പ്രതികള്‍ക്ക് ജയിലില്‍ കഴിയേണ്ടി വരും. സംസ്ഥാന പോലീസ് മേധാവി മൂന്നാറിലെ ദുരിതബാധിത മേഖലയിലായതിലാണ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കാന്‍ കഴിയാഞ്ഞത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...