കണ്ണൂര്‍: കല്യാശേരിയില്‍ പെട്രോള്‍ ബോംബുമായി ഇരുചക്ര വാഹനത്തില്‍ സഞ്ചരിക്കുന്നതിനിടെ പോപ്പുലര്‍ ഫ്രണ്ട് പ്രവര്ത്തകന് പിടിയില്‍. ഇരുചക്ര വാഹനങ്ങളിലായി എത്തിയ നാലംഗ സംഘത്തിലെ ഒരാളില്‍ നിന്നാണ് പോലീസ് ബോംബ് പിടിച്ചത്. ചാക്കില്‍ സൂക്ഷിച്ചാണ് സംഘം ബോംബ് കൊണ്ടുവന്നത്. സംഘത്തിലെ ബാക്കിയുള്ളവര്‍ ഓടി രക്ഷപെട്ടു. ജില്ലയുടെ മറ്റ് പ്രദേശങ്ങളില്‍ രാവിലെ പെട്രോള്‍ ബോംബ് ആക്രമണമുണ്ടായിരുന്നു. ഇതിന് പിന്നില്‍ ഈ സംഘമാണോ എന്ന് വ്യക്തമായിട്ടില്ല.
പെട്രോള്‍ ബോംബുമായി പോപ്പുലര്‍ ഫ്രണ്ട് പ്രവര്ത്തകന് പിടിയില്‍
RECENT NEWS
Advertisment