കരുനാഗപ്പളളി: പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന ജനറല്‍ സെക്രട്ടറി എ അബ്ദുല്‍ സത്താറിനെ ദേശീയ അന്വേഷണ ഏജന്‍സി അറസ്റ്റ് ചെയ്തു. പിഎഫ്ഐയ്ക്ക് ബന്ധമുളള കരുനാഗപ്പളളി പുതിയകാവിലെ സ്ഥാപനത്തില്‍ നിന്ന് രാവിലെ പോലീസ് കസ്റ്റഡിയിലായ അബ്ദുല്‍ സത്താറിനെ കൊല്ലം പോലീസ് ക്ളബില്‍ വെച്ച് എൻഐഎയ്ക്ക് കൈമാറുകയായിരുന്നു.
എന്‍ഐഎ രജിസ്റ്റര്‍ ചെയ്ത കേസിലെ മൂന്നാം പ്രതിയായ അബ്ദുല്‍ സത്താര്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്ത ശേഷം ഒളിവില്‍പോയിരുന്നു. രാജ്യം വിടാതിരിക്കാന്‍ വിമാനത്താവളങ്ങളിലും ജാഗ്രതാ നിര്‍ദേശം നല്‍കിയിരുന്നു. ഇന്ന് രാവിലെ മാധ്യമങ്ങളോട് സംസാരിച്ചതിന് പിന്നാലെയായിരുന്നു അബ്ദുല്‍ സത്താറിനെ പോലീസ് പിടികൂടിയത്. പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ചത് അന്യായമെന്നും നിരോധനത്തിനെതിരെ കോടതിയെ സമീപിക്കുമെന്നും അബ്ദുൽ സത്താർ പറഞ്ഞു.