ദില്ലി : വാക്സീൻ അടിയന്തിര ഉപയോഗ അനുമതിക്കായി ഫൈസർ അപേക്ഷ സമർപ്പിച്ചിട്ടില്ല എന്ന് ഡിസിജിഐ. അപേക്ഷ നൽകണം എന്ന് ഡിസിജിഐ ഫൈസറിനോട് ആവശ്യപ്പെട്ടു. ഇക്കാര്യം ആവശ്യപ്പെട്ട് ഫൈസറിന് രണ്ടു തവണ കത്തയച്ചു എന്നും ഡിസിജിഐ അറിയിച്ചു.
ഡെൽറ്റ വകഭേദത്തെ ചെറുക്കാന്‍ ഫൈസര്‍ വാക്സീന് ശേഷിയുണ്ടെന്നാണ് കമ്പനി അവകാശപ്പെടുന്നത്. വാക്സീന്‍ 90 ശതമാനം സുരക്ഷ നല്‍കുമെന്നും ഫൈസര്‍ അവകാശപ്പെട്ടു. ആസ്ട്രാസെനേക്ക- ഫൈസര്‍ വാക്‌സീനുകള്‍ക്ക് ‘ഡെല്‍റ്റ’, ‘കാപ്പ’ എന്നീ വകഭേദങ്ങളെ ഫലപ്രദമായി ചെറുക്കാന്‍ സാധിക്കുമെന്ന് ഓക്‌സ്ഫര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ നിന്നുള്ള ഗവേഷകര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.
ആസ്ട്രാസെനേക്ക- ഫൈസര്‍ വാക്‌സീനുകള്‍ സ്വീകരിച്ച വ്യക്തികളിലെ രക്തത്തിലടങ്ങിയിരിക്കുന്ന ആന്റിബോഡികളുടെ കഴിവിനെ അടിസ്ഥാനപ്പെടുത്തിയാണ് ഗവേഷകര്‍ പഠനം നടത്തിയത്.