തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഡ്യൂട്ടിക്കിടെ പിജി ഡോക്ടർക്ക് രോഗിയുടെ ഭർത്താവിന്റെ ക്രൂരമർദനം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഡ്യൂട്ടിക്കിടെ പിജി ഡോക്ടർക്ക് രോഗിയുടെ ഭർത്താവിന്റെ ക്രൂരമർദനം. കൊല്ലം പെരിനാട് ചെറുമൂട് തോമസ് ഭവനിൽ റെയ്‌നോൾഡാണ്(59) പിജി ഡോക്ടറെ മർദിച്ചത്. മെഡിസിൻ വാർഡിൽ തിങ്കളാഴ്ച രാത്രി 11.20നായിരുന്നു സംഭവം. ഇഞ്ചക്ഷൻ വെക്കുന്നതിനുള്ള കാനുല മാറ്റുന്നത് സംബന്ധിച്ചുണ്ടായ തർക്കമാണ് മർദനത്തിൽ കലാശിച്ചത്. കാനുല മാറാൻ വൈകിയെന്ന് ആരോപിച്ച് റെയ്‌നോൾഡ് വാർഡിൽ ബഹളമുണ്ടാക്കി. കാര്യം അന്വേഷിച്ചെത്തിയ പിജി ഡോക്ടറുടെ മാസ്‌ക് ബലംപ്രയോഗിച്ച്‌ മാറ്റി മർദിക്കുകയായിരുന്നു. മറ്റു ജീവനക്കാർ ഇടപെട്ട് പിടിച്ചുമാറ്റുകയും സുരക്ഷാജീവനക്കാർ പ്രതിയെ പിടികൂടി പോലീസിൽ ഏൽപ്പിക്കുകയുമായിരുന്നു.

കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ആശുപത്രി സംരക്ഷണ നിയമപ്രകാരമാണ് കേസ്. കൂട്ടിരിപ്പുകാരനെ പോലീസ് അറസ്റ്റ് ചെയ്തതോടെ ചികിത്സയിലുണ്ടായിരുന്ന രോഗിക്ക്‌ ബുദ്ധിമുട്ടുണ്ടാകാതിരിക്കാൻ ഇവരെ ഉടൻ എംഐസിയുവിലേക്കു മാറ്റി. സംഭവത്തിൽ പ്രതിഷേധിച്ച് ബുധനാഴ്ച പിജി ഡോക്ടർമാർ മെഡിക്കൽ കോളേജിൽ പ്രതിഷേധിക്കും. ആശുപത്രിയിൽ സുരക്ഷ ഉറപ്പുവരുത്തിയിട്ടില്ലെന്നാണ് പിജി ഡോക്ടർമാരുടെ പരാതി. ആവശ്യത്തിനുള്ള സുരക്ഷാജീവനക്കാരോ സിസിടിവികളോ ഇല്ലെന്നും ഡോക്ടർമാർ പറയുന്നു.

മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത്‌ ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.

പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/  mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033, e mail – [email protected]

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പശ്ചിമ ബംഗാളിലെ സാഹചര്യം നിരീക്ഷിച്ച് ബിജെപി നേതൃത്വം ; തൃണമൂൽ വിമതരെ പാർട്ടിയിലേക്ക് ക്ഷണിക്കില്ല

0
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസിൽ ഉടലെടുത്ത പ്രതിസന്ധി നിരീക്ഷിച്ച് ബിജെപി...

ദില്ലി തീപിടുത്തം : വെന്തു മരിച്ചവരിൽ ഒരു കുടുംബത്തിലെ എട്ടുപേർ

0
ദില്ലി: ദില്ലിയിലെ ഹോട്ടലിലെ തീപിടിത്തത്തിൽ വെന്തു മരിച്ചവരിൽ ഒരു കുടുംബത്തിലെ എട്ടുപേർ....

ബിഹാറിലെ സ്വകാര്യ ആശുപത്രിയിൽ തീപിടിത്തം ; പത്ത് രോഗികൾ മരിച്ചെന്ന് റിപ്പോർട്ട്

0
പട്‌ന: ബിഹാറിലെ സ്വകാര്യ ആശുപത്രിയിൽ തീപിടിത്തം ഉണ്ടായി. അപകടത്തിൽ 10 രോഗികൾ...

ഓപ്പറേഷന്‍ തൂഫാന്‍ ; അറസ്റ്റിലായത് 137 പേര്‍

0
തിരുവനന്തപുരം: സംസ്ഥാനത്തെ ലഹരിവ്യാപനത്തിനെതിരായ സര്‍ക്കാരിന്റെ ഓപ്പറേഷന്‍ തൂഫാനില്‍ നടന്നത് വ്യാപക തിരച്ചില്‍....