തിരുവനന്തപുരം: സംസ്ഥാനത്ത് പി ജി ഡോക്ടര്‍മാര്‍ സമരത്തിലേക്ക്. തിങ്കളാഴ്ച 12 മണിക്കൂര്‍ സൂചനാ പണിമുടക്ക് നടത്തും. കൊവിഡ് ചികിത്സ വികേന്ദ്രീകരിക്കണം എന്നാണ് പി ജി ഡോക്ടര്‍മാരുടെ ആവശ്യം. ജോലിഭാരം കാരണം പഠനം പ്രതിസന്ധിയിലാണെന്നും അധ്യയനം നഷ്ടപ്പെടുന്നുവെന്നുമാണ് പി ജി ഡോക്ടര്‍മാരുടെ പരാതി. റിസ്ക് അലവന്‍സ് അനുവദിക്കണം എന്നും ആവശ്യം. സൂചന പണിമുടക്കിന്റെ ഭാഗമായി തിങ്കളാഴ്ച കൊവിഡ് – നോണ്‍ കൊവിഡ് ഡ്യൂട്ടികളില്‍ നിന്ന് വിട്ടു നില്‍ക്കും. പരിഹാരം ഇല്ലെങ്കില്‍ സമരം തുടരുമെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.
സംസ്ഥാനത്ത് പി ജി ഡോക്ടര്‍മാര്‍ സമരത്തിലേക്ക് ; തിങ്കളാഴ്ച 12 മണിക്കൂര്‍ സൂചനാ പണിമുടക്ക്
RECENT NEWS
Advertisment