ആവശ്യമായ താമസ സൗകര്യങ്ങളില്ല ; പി.ജി ഡോക്ടർമാർ വീണ്ടും സമരത്തിലേക്ക്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: മെഡിക്കൽ കോളേജുകളിലെ റസിഡന്റ് ഡോക്ടർമാർ വീണ്ടും സമരത്തിന് ഒരുങ്ങുന്നു. വനിതാ ഡോക്ടർമാർക്ക് പോലും താമസിക്കാൻ ആവശ്യമായ ഹോസ്റ്റലുകൾ ഇല്ലെന്നാണ് പരാതി. ഡ്യൂട്ടി സമയത്തിലെ അശാസ്ത്രീയത അടക്കമുള്ള പ്രശ്‌നങ്ങൾ പരിഹരിക്കണമെന്നും ഡോക്ടർമാർ ആവശ്യപ്പെടുന്നു.പോസ്റ്റ് ഗ്രാജുവേറ്റ് വിദ്യാർഥികളാണ് സംസ്ഥാനത്തെ മെഡിക്കല്‍ കോളേജുകളില്‍ റസിഡന്റ് ഡോക്ടർമാരായി ജോലി ചെയ്യുന്നത്. 600ൽ അധികം വനിതാ പിജി ഡോക്ടർമാരുള്ള തിരുവനന്തപുരം മെഡിക്കൽ കോളേജിൽ 50 പേർക്ക് താമസിക്കാനുള്ള സൗകര്യമാണുള്ളത്.

ബാക്കിയുള്ളവർ പുറത്ത് വൻതുക വാടക നൽകിയാണ് താമസിക്കുന്നതെന്നും സ്‌റ്റൈപന്റായി ലഭിക്കുന്ന തുകയിൽ നിന്ന് വലിയ തുക ഇതിനായി ചെലവാകുന്നുണ്ടെന്നും പിജി ഡോക്ടർമാർ പറയുന്നു. എല്ലാ വർഷവും സ്‌റ്റൈപന്റ് തുക നാല് ശതമാനം കൂട്ടാമെന്ന സർക്കാർ ഉത്തരവും ഇതുവരെ നടപ്പായില്ല.ഇതടക്കമുള്ള പ്രശ്‌നങ്ങളിൽ സർക്കാർ അനുകൂല സമീപനം സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ച് മെയ് രണ്ടിന് സംസ്ഥാനത്തെ എല്ലാമെഡിക്കൽ കോളേജുകളിലേക്കും മാർച്ച് നടത്തും. അനുകൂലമായ തീരുമാനം ഉണ്ടായില്ലെങ്കിൽ അനിശ്ചിതകാല സമരം അടക്കമുള്ള സമരരീതികളിലേക്ക് കടക്കാനാണ് റസിഡന്റ് ഡോക്ടർമാരുടെ തീരുമാനം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ റെയിൽവേ; ഓണക്കാലത്ത് ട്രെയിനുകളിലും സ്റ്റേഷനുകളിലും കനത്ത സുരക്ഷ

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഓണാഘോഷവുമായി ബന്ധപ്പെട്ട് ട്രെയിനുകളിലും റെയില്‍വേ സ്റ്റേഷനുകളിലും സുരക്ഷ ശക്തമാക്കി...

തലസ്ഥാനത്ത് ഷിഗെല്ല ഭീതി വീണ്ടും; മൂന്ന് വയസുകാരിയായ കുട്ടിക്ക് രോഗബാധ സ്ഥിരീകരിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല റിപ്പോര്‍ട്ട് ചെയ്തു. തിരുവനന്തപുരത്ത് മൂന്നുവയസുകാരിക്ക് ആണ്...

ദുബായിലേക്ക് ഹവാല മാർഗം പണം കൈമാറി; വീണ വിജയനെതിരെ ഗുരുതര ആരോപണങ്ങളുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്

0
കൊച്ചി: സിഎംആർഎൽ-എക്സാലോജിക് കേസിൽ വീണ ടിക്കെതിരെ അതീവ ഗുരുതരമായ കണ്ടെത്തെലുകൾ നടത്തിയതായി...