കോഴിക്കോട് കട്ടിപ്പാറയില്‍ ആദിവാസി സ്ത്രീയുടെ മരണം ; കൂടുതല്‍ ദുരൂഹമരണങ്ങളില്‍ പുനരന്വേഷണത്തിന് ആവശ്യം

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: ആദിവാസി സ്ത്രീയെ മരിച്ച നിലയിൽ കണ്ടെത്തിയ കോഴിക്കോട് കട്ടിപ്പാറ കാക്കണഞ്ചേരി ആദിവാസി കോളനിയിൽ മുൻപുണ്ടായ ദുരൂഹമരണങ്ങളിൽ പുനരന്വേഷണം വേണമെന്ന് ആവശ്യമുയരുന്നു. ഏഴുപേരാണ് മുന്‍പ് കോളനിയിൽ ദുരൂഹസാഹചര്യത്തിൽ മരിച്ചത്. ഇതിൽ ആറും അസ്വാഭാവിക മരണങ്ങളെന്ന് എഴുതിത്തള്ളുകയായിരുന്നു പൊലീസ്.കാക്കണഞ്ചേരി ആദിവാസി കോളനിയിലെ ലീലയെ കാണാതായി 17 ദിവസത്തിനുശേഷമാണ് മൃതദേഹം കണ്ടെത്തിയത്.

പിന്നീട് നടത്തിയ അന്വേഷണത്തിൽ കൊലപാതകമാണെന്ന് വ്യക്തമായി. ലീലയുടെ സഹോദരി ഭർത്താവും മകൻ രോണു കൊല്ലപ്പെട്ട കേസിലെ പ്രതിയുമായ രാജനാണ് ഈ കേസിലും പ്രതിസ്ഥാനത്തുള്ളത്. ഇതിനുമുൻപ് ആറുപേർ കൂടി കോളനിയിൽ ദുരൂഹസാഹചര്യത്തിൽ മരിച്ചിരുന്നു. 2010നുമുൻപാണ് കൃഷ്ണൻ, സുര, ഓണൻ, ശാന്ത എന്നിവരെ കോളനിയിൽനിന്ന് കാണാതാവുകയും പിന്നീട് മരിച്ച നിലയിൽ കണ്ടെത്തുകയും ചെയ്തത്.

ലീലയുടെ സഹോദരൻ സജീവൻ 2012ൽ മരിച്ചു. കാണാതായ സജീവന്‍റെ മൃതദേഹം ജീർണ്ണിച്ച അവസ്ഥയിലാണ് മാസങ്ങൾക്കുശേഷം കണ്ടെത്തിയത്. 2014ൽ മരിച്ച സരോജിനിയുടെ മരണത്തിലെ ദുരൂഹതയും പോലീസ് അന്വേഷിച്ചില്ല. വീട്ടിലെ ജനൽകമ്പിയിൽ കെട്ടിത്തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. സരോജിനിയുടെ മകൾ സീതയെ വീട്ടിനുള്ളിൽ മരിച്ച നിലയിലാണ് കണ്ടെത്തിയത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ റെയിൽവേ; ഓണക്കാലത്ത് ട്രെയിനുകളിലും സ്റ്റേഷനുകളിലും കനത്ത സുരക്ഷ

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഓണാഘോഷവുമായി ബന്ധപ്പെട്ട് ട്രെയിനുകളിലും റെയില്‍വേ സ്റ്റേഷനുകളിലും സുരക്ഷ ശക്തമാക്കി...

തലസ്ഥാനത്ത് ഷിഗെല്ല ഭീതി വീണ്ടും; മൂന്ന് വയസുകാരിയായ കുട്ടിക്ക് രോഗബാധ സ്ഥിരീകരിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല റിപ്പോര്‍ട്ട് ചെയ്തു. തിരുവനന്തപുരത്ത് മൂന്നുവയസുകാരിക്ക് ആണ്...

ദുബായിലേക്ക് ഹവാല മാർഗം പണം കൈമാറി; വീണ വിജയനെതിരെ ഗുരുതര ആരോപണങ്ങളുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്

0
കൊച്ചി: സിഎംആർഎൽ-എക്സാലോജിക് കേസിൽ വീണ ടിക്കെതിരെ അതീവ ഗുരുതരമായ കണ്ടെത്തെലുകൾ നടത്തിയതായി...