പത്ത് വയസുകാരിയെ തട്ടിക്കൊണ്ടുപോയി ലൈംഗിക അതിക്രമത്തിനിരയാക്കി ; 40കാരന് ജീവപര്യന്തം കഠിന തടവും പിഴയും

For full experience, Download our mobile application:
Get it on Google Play

മലപ്പുറം: എസ് സി വിഭാഗത്തില്‍പ്പെട്ട പത്ത് വയസുകാരിയെ ലൈംഗിക അതിക്രമത്തിനിരയാക്കിയ കേസില്‍ പ്രതിക്ക് ജീവപര്യന്തം കഠിന തടവും 1.15 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. എടക്കര പാലേമാട് മേല്‍മുറിയില്‍ സുധീഷി(40 )നെയാണ് കോടതി ശിക്ഷിച്ചത്. നിലമ്പൂര്‍ ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി ആണ് ശിക്ഷിച്ചത്. ജഡ്ജ് കെ പി ജോയ് ആണ് ശിക്ഷ വിധിച്ചത്. ശിക്ഷ ഒന്നിച്ച് അനുഭവിച്ചാല്‍ മതി. പിഴ അടക്കുന്ന പക്ഷം അതിജീവതക്ക് ഈ തുക നല്‍കേണ്ടതാണെന്ന് കോടതി വിധിയിൽ പറയുന്നു.

2018-ലാണ് കേസിനാസ്പദമായ സംഭവം. പരാതിക്കാരിയായ കുട്ടിയെ വീട്ടില്‍ നിന്നും പ്രതി തട്ടിക്കൊണ്ടുപോയി സ്വന്തം വീട്ടില്‍ വെച്ച് ലൈംഗിക അതിക്രമത്തിന് ഇരയാക്കുകയായിരുന്നു. എടക്കര പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പെരിന്തല്‍മണ്ണ ഡി വൈ എസ് പിയായിരുന്ന എം പി മോഹനചന്ദ്രനാണ് കുറ്റപത്രം സമര്‍പ്പിച്ചത്. വഴിക്കടവ് പോലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ പി സി ഷീബ പ്രോസിക്യൂഷനെ സഹായിച്ചു. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ സാം കെ ഫ്രാന്‍സിസ് ഹാജരായി. വിധിയെ തുടർന്ന്, പ്രതിയെ തവനൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് അയച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തലസ്ഥാനത്ത് ഷിഗെല്ല ഭീതി വീണ്ടും; മൂന്ന് വയസുകാരിയായ കുട്ടിക്ക് രോഗബാധ സ്ഥിരീകരിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല റിപ്പോര്‍ട്ട് ചെയ്തു. തിരുവനന്തപുരത്ത് മൂന്നുവയസുകാരിക്ക് ആണ്...

ദുബായിലേക്ക് ഹവാല മാർഗം പണം കൈമാറി; വീണ വിജയനെതിരെ ഗുരുതര ആരോപണങ്ങളുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്

0
കൊച്ചി: സിഎംആർഎൽ-എക്സാലോജിക് കേസിൽ വീണ ടിക്കെതിരെ അതീവ ഗുരുതരമായ കണ്ടെത്തെലുകൾ നടത്തിയതായി...

ക്രിസ്ത്യൻ വിവാഹമോചന നിയമത്തിൽ നിർണ്ണായക ഉത്തരവുമായി ഹൈക്കോടതി; നിയമപരമായ വ്യവസ്ഥകളിൽ വ്യക്തത

0
കൊച്ചി: ക്രിസ്ത്യന്‍ വിവാഹമോചന നിയമത്തില്‍ നിര്‍ണായക വിധിയുമായി ഹൈക്കോടതി. 1869ലെ വിവാഹമോചന...

​’ഛാത്രോം കി ഗൂഞ്ച്’ രാജ്യവ്യാപകമായി 800 നഗരങ്ങളിലേക്ക് വ്യാപിപ്പിക്കാൻ കോൺഗ്രസ്; വിദ്യാർത്ഥി സമരങ്ങളിൽ ശക്തമായി...

0
ന്യൂഡൽഹി: രാജ്യത്തെ പരീക്ഷാ അട്ടിമറികള്‍ക്കെതിരെ വ്യാപക പ്രതിഷേധം നടത്താൻ തീരുമാനിച്ച് കോണ്‍ഗ്രസ്...