തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷന്‍ പരിധിയില്‍ ജൂലൈ 6,8,10 തീയതികളില്‍ മാറ്റിവെച്ച നാലാം സെമസ്റ്റര്‍ പിജി പരീക്ഷകള്‍ (അഫിലിയേറ്റഡ് കോളേജുകള്‍) യഥാക്രമം ആഗസ്ത് 21, 24, 26 തീയതികളില്‍ നടത്തും.
ലോക്ക്ഡൗണ്‍ കാരണം ഈ പരീക്ഷ എഴുതാന്‍ കഴിയാത്ത കോര്‍പ്പറേഷന്‍ പരിധിയില്‍ അല്ലാത്ത മറ്റു വിദ്യാര്‍ഥികള്‍ [email protected] എന്ന ഈ മെയിലിലേക്ക് 20ന് വൈകീട്ട് മൂന്നിനകം അവരവരുടെ പരീക്ഷാ സംബന്ധമായ വിവരങ്ങള്‍ (main,subject,candidate code,opted centre ) അറിയിക്കേണ്ടതാണ്. വിശദവിവരങ്ങള്‍ക്ക് കേരള സര്‍വകലാശാല വെബ്സൈറ്റ് സന്ദര്‍ശിക്കുക.